ബ്രസൽസ്: ഗാലറിയുടെ ആരവങ്ങളില്ലാതെ അത്ലറ്റിക്സ് ട്രാക്കിൽ ഒരു അപൂർവ റെക്കോഡിെൻറ പിറവി. ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ദൂരമെന്ന റെക്കോഡിന് ഇനി പുതിയ അവകാശികൾ.
പുരുഷ- വനിത വിഭാഗങ്ങളിൽ ഒരേ ദിനംതന്നെ പുതിയ ദൂരം പിറന്നു. ദീർഘദൂര ഒാട്ടത്തിലെ ബ്രിട്ടീഷ് ഇതിഹാസം മുഹമ്മദ് ഫറയും, വനിതകളിൽ നെതർലൻഡ്സിെൻറ സിഫാൻ ഹസനുമാണ് ഡയമണ്ട് ലീഗിെൻറ ഭാഗമായി ബ്രസൽസിൽ നടന്ന വാൻ ഡമ്മെ മീറ്റിൽ ചരിത്രം കുറിച്ചത്.
മാരത്തൺ ഇതിഹാസം ഹെലെ ഗെബ്രെസലാസിയുടെ പേരിലെ 13 വർഷം പഴക്കമുള്ള റെക്കോഡ് മറികടന്നായിരുന്നു ഫറയുടെ ഫിനിഷ്. ഒരു മണിക്കൂറിൽ 21.330 കി.മീ അദ്ദേഹം ഒാടിത്തീർത്തു.
2017ൽ ട്രാക്കിനോട് വിടപറഞ്ഞ് റോഡ് റേസിലേക്ക് ശ്രദ്ധ നൽകിയ ഫറ ട്രാക്കിൽതന്നെയായിരുന്നു ചരിത്രം കുറിച്ചത്. 2007 ജൂണിൽ ഗെബ്രസലാസി കുറിച്ച 21.285 കിലോമീറ്റർ എന്ന റെക്കോഡായിരുന്നു മറികടന്നത്.
വനിതകളിൽ സിഫാൻ ഹസൻ തകർത്തത് 12 വർഷം പഴക്കമുള്ള റെക്കോഡും. ഒരു മണിക്കൂറിൽ 18.930 കി.മീ ആണ് സിഫാൻ ഒാടിയത്. മറികടന്നത് 2008 ജൂണിൽ ഇത്യോപ്യയുടെ ഡിർ ട്യൂണെ കുറിച്ച (18.157കി.മീ) റെക്കോഡാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.