ഹൈദരാബാദ്: കുടുംബവുമായും കോച്ച് ഗോപിചന്ദുമായും പ്രശന്ങ്ങളിലെന്ന് ബാഡ്മിൻറൺ താരം പി.വി സിന്ധു. പ്രീ ഒളിംപിക് നാഷണൽ ക്യാമ്പ് വിട്ട് അപ്രതീക്ഷിതമായി ബ്രിട്ടണിലേക്ക് പോയതിന് പിന്നാലെയാണ് സിന്ധുവിെൻറ പ്രതികരണം. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിെൻറ പ്രതികരണം.
കോച്ചും മുൻ ബാഡ്മിൻറൺ താരവുമായ പുല്ലേല ഗോപിചന്ദുമായി യാതൊരു പ്രശ്നവുമില്ലെന്നും മാതാപിതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സിന്ധു വ്യക്തമാക്കി. കുടുംബവുമായി പ്രശ്നമില്ലെന്നും നാഷണൽ ക്യാമ്പിൽ ശരിയായ പരിശീലനം ലഭിക്കാത്തതിനാലാണ് ലണ്ടനിലേക്ക് പോയത് എന്നും സിന്ധുവിെൻറ പിതാവ് പി.വി രമണ പറഞ്ഞിരുന്നു. 2018 ഏഷ്യൻ ഗെയിംസിന് ശേഷം കോച്ച്ഗോപിചന്ദ് പരിശീലനത്തിൽ താൽപര്യം കാണിക്കുന്നില്ലെന്നും അനുയോജ്യമായ പങ്കാളിയെ പരിശീലത്തിന് കിട്ടുന്നില്ലെന്നും പിതാവ് പി.ടി.ഐയോട് പ്രതികരിച്ചിരുന്നു.
എന്നാൽ പിതാവിെൻറ വാദത്തോട് പ്രതികരിക്കാനില്ല എന്നായിരുന്നു ഗോപിചന്ദിെൻറ പ്രതികരണം. എട്ടോ പത്തോ ആഴ്ച ലണ്ടനിൽ തങ്ങുമെന്നും ശേഷം ടൂർണമെൻറുകൾക്ക് മുമ്പായി ട്രെയിനിങ്ങിന് എത്തുമെന്നും സിന്ദു പറഞ്ഞതായും ഗോപിചന്ദ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.