ന്യൂഡൽഹി: ലോക വനിത ബാഡ്മിൻറൺ റാങ്കിങ്ങിൽ ആറാം റാങ്കുകാരിയും ഒളിംപിക്സ് മെഡൽ ജേതാവുമായ പി.വി സിന്ധുവിൻെറ ഫേസ്ബുക് പോസ്റ്റ് കണ്ടവർ അമ്പരന്നു. 'ഞാൻ വിരമിച്ചു' എന്ന് വലിയ അക്ഷരത്തിൽ എഴുതിയത് കണ്ട് അമ്പരപ്പോടെ തുടർന്നുവായിച്ചവർക്ക് ഒടുവിലാണ് ആശ്വാസം വീണത്.
സിന്ധുവിൻെറ ട്വീറ്റിൻെറ തുടക്കം ഇങ്ങനെ: ''എൻെറ ചിന്തകളെ ശരിയായ പാതയിൽ കൊണ്ടുവരാൻ ബുദ്ധിമുട്ടുകയാണ്. ഈ മോശം കാലം എൻെറ മനസ്സ് മടുപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങളെ ഞെട്ടിപ്പിക്കുന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ തീരുമാനം ഞാനെടുക്കുകയാണ്. ഞാൻ ബാഡ്മിൻറൺ അവസാനിപ്പിക്കുകയാണ്. എന്നാൽ ഇത് വായിച്ചുകഴിയുേമ്പാൾ എൻെറ മനസ്സിലുള്ളത് നിങ്ങൾക്ക് മനസ്സിലാകും''
എന്നാൽ തുടർന്ന് സിന്ധു കുറിച്ചതെല്ലാം കോവിഡിനെക്കുറിച്ചായിരുന്നു. കോവിഡിനെക്കുറിച്ചുള്ള അനാവശ്യ ചിന്തകളിൽ നിന്നും ആശയക്കുഴപ്പങ്ങളിൽ നിന്നും ഞാൻ വിരമിക്കുകയാണെന്നാണ് സസ്പെൻസിനൊടുവിൽ സിന്ധു പറഞ്ഞത്. കോവിഡിനെതിരെ പൊരുതാൻ താൻ തീരുമാനിക്കുന്നതായും അലംഭാവത്തോടെയുള്ള സമീപനത്തിൽ നിന്നും ഞാൻ വിരമിക്കുന്നതായും സിന്ധു കുറിച്ചു.
കോച് പുല്ലേല ഗോപിചന്ദുമായി സിന്ധുവിന് അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ പരക്കുന്നതിനിടെ സിന്ധുവിൻെറ വെരിഫൈഡ് അക്കൗണ്ടിൽ നിന്നും 'വിരമിക്കൽ' വാർത്ത കണ്ടവർ ഏതായാലും ഒന്ന് ഞെട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.