സിക്കിം ഡെമോക്രാറ്റിക് മുന്നണിയിലെ 10 എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു

ഗാങ്ടോക്: സിക്കിം ഡെമോക്രാറ്റിക് മുന്നണിയിലെ 10 എം.എൽ.എമാർ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു. സിക്കിം ഡെമോക്രാറ്റി ക് മുന്നണി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ പവൻ കുമാർ ചാംലിങ്ങിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഇത്. എം.എൽ.എമാരുടെ രാജിയോടെ നിയമസഭയിൽ സിക്കിം ഡെമോക്രാറ്റിക് മുന്നണിയുടെ അംഗസംഖ്യ അഞ്ചായി ചുരുങ്ങി.

ബി.ജെ.പി വർക്കിങ് പ്രസിഡന്‍റ് ജെ.പി. നദ്ദയുടെയും ജനറൽ സെക്രട്ടറി റാം മാധവിന്‍റെയും സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ എം.എൽ.എമാർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ ഭരണത്തിൽ അല്ലാത്ത ഒരേയൊരു സംസ്ഥാനമാണ് സിക്കിം. മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം തന്നെ ബി.ജെ.പിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്‍റെ നേതൃത്തിലാണ് ഭരണം.

32 അംഗ നിയമസഭയാണ് സിക്കിമിൽ. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിക്കിം ഡെമോക്രാറ്റിക് മുന്നണി 15 സീറ്റുകളാണ് നേടിയത്. നിലവിലെ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച (എസ്.കെ.എം) 17 സീറ്റുകളിലും വിജയിച്ചു. എസ്.കെ.എം ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്.

Tags:    
News Summary - 10 MLAs of Sikkim Democratic Front join party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.