കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങള്‍; യങ് ഇന്ത്യ കാമ്പയിനുമായി ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ പരിപാടി ഇന്നും നാളെയും. മന്‍കി ബാത്ത് മാത്രം നടത്തുന്ന പ്രധാനമന്ത്രി തിരിച്ചുള്ള ചോദ്യങ്ങള്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് യങ് ഇന്ത്യ കാമ്പയിന്‍. കൊല്ലത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും തിരുവനന്തപുരത്ത് എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും ഉദ്ഘാടനം ചെയ്യും.

തൊഴിലില്ലായ്മ, കാര്‍ഷിക നിയമങ്ങള്‍, വിലക്കയറ്റം, സ്വകാര്യവല്‍ക്കരണം തുടങ്ങി വിവിധ വിഷയങ്ങളിലൂന്നിയുള്ള ചോദ്യങ്ങളാണ് പ്രധാനമന്ത്രിയോട് ഉയര്‍ത്തുക. ജില്ലാകേന്ദ്രങ്ങളില്‍ വിവിധ സമയങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Tags:    
News Summary - 100 questions to Prime Minister arriving in Kerala; DYFI with Young India Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.