സോഷ്യലിസ്​റ്റ് ഐക്യത്തിന്‍റെ ബിഹാർ മോഡൽ കേരളത്തിലും

വടകര: പലവിധ കാരണങ്ങളാൽ ചിതറിക്കിടക്കുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ, സംഘ്പരിവാറിെൻറ വർഗീയ അജണ്ടയെ പൊളിക്കാൻ ഒന്നിക്കണമെന്ന ആവശ്യത്തിൽ ചർച്ചകൾ മുറുകുന്നു. ബിഹാറിൽ സോഷ്യലിസ്റ്റ് ഐക്യം നേടിയ വിജയത്തിെൻറ അടിസ്ഥാനത്തിലാണ് കേരളത്തിലും ഇതുപോലൊരു സംവിധാനം വേണമെന്ന ആവശ്യം ഉയരുന്നത്. കഴിഞ്ഞ ദിവസം നടന്ന ജനതാദൾ –എസ് സംസ്ഥാന കമ്മിറ്റിയിൽ ഭൂരിഭാഗം പേരും ഇക്കാര്യത്തിൽ അനുകൂലിച്ചതായാണ് അറിയുന്നത്.

ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ ജെ.ഡി.യു സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാറും ജനതാദൾ –എസ് ദേശീയ സമിതി അംഗം അഡ്വ. എം.കെ. പ്രേംനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ഇത്തരമൊരു സാധ്യതയെ തള്ളിക്കളഞ്ഞ് ജനതാദൾ –എസ് സംസ്ഥാന പ്രസിഡൻറ് മാത്യു ടി. തോമസ് രംഗത്തെത്തി. ഇതിെൻറ തുടർച്ചയെന്നോണം ഡിസംബർ രണ്ടിന് ജനതാദൾ –എസിെൻറ ദേശീയ നേതാക്കളുടെ യോഗം ബംഗളൂരുവിൽ നടക്കുകയാണ്. ഈ യോഗത്തിൽ ലയനം സംബന്ധിച്ച ചർച്ച ഉയർത്തിക്കൊണ്ടുവരാനാണ് കേരളത്തിലെ ചില നേതാക്കളുടെ നീക്കം.

നേരത്തേതന്നെ പ്രേംനാഥിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച സോഷ്യലിസ്റ്റ് പഠനകേന്ദ്രം ഇക്കാര്യത്തിൽ അഭിപ്രായ രൂപവത്കരണ യോഗങ്ങൾ നടത്തിയിരുന്നു. ദേവഗൗഡ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിെൻറ പശ്ചാത്തലത്തിലാണ് ദളിൽ പിളർപ്പുണ്ടായത്. എന്നാൽ, പുതിയ സാഹചര്യത്തിൽ കേവലം സീറ്റ് തർക്കത്തിെൻറയും മറ്റും പേരിൽ ചേരിതിരിയുന്നതിനു പകരം ഒന്നിച്ചുനിൽക്കണമെന്നാണ് അഭിപ്രായം. കേരളത്തിൽ യു.ഡി.എഫിൽ ജെ.ഡി.യുവും എൽ.ഡി.എഫിൽ ജനതാദൾ –എസും മുന്നണിക്കകത്ത് പ്രയാസമനുഭവിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇരുകക്ഷിയിലുംപെട്ട സ്ഥാനാർഥികൾക്ക് മറ്റുകക്ഷികളുടെ പടലപ്പിണക്കം കാരണം സീറ്റ് നഷ്ടപ്പെട്ടതായാണ് പരാതി.

ജെ.ഡി.യു സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാറിന് പാർലമെൻറ് തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി ഉണ്ടാക്കിയ അഭിപ്രായവ്യത്യാസം വളരെ വലുതാണ്. ഇതോടെ ഇരുപാർട്ടികളും ലയിച്ച് കേരളത്തിൽ ഇടതിെൻറ ഭാഗമാവുന്നതിന് സാധ്യത കാണുന്നവർ ഏറെയാണ്. ഇതിനിടെ, ലയന ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്ന പ്രേംനാഥിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്ന് പറയുന്നു. എന്നാൽ, താത്ത്വികമായി ജനതാ പാർട്ടികൾ തമ്മിൽ വ്യത്യാസമില്ലെന്നും അഡ്വ. എം.കെ. പ്രേംനാഥ് ‘മാധ്യമ’ത്തോട് പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.