ന്യൂഡല്‍ഹി: ബംഗാളില്‍ സി.പി.എം-കോണ്‍ഗ്രസ് കൂട്ടുകെട്ട് തെരഞ്ഞെടുപ്പ് കാലത്തെ കാര്യം മാത്രമാണെന്നും ഇതുസംബന്ധിച്ച ആക്ഷേപങ്ങളുണ്ടെങ്കില്‍ അക്കാര്യം തെരഞ്ഞെടുപ്പിനുശേഷം ചര്‍ച്ചചെയ്യുമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം, ബംഗാളിലെ കോണ്‍ഗ്രസ് കൂട്ടുകെട്ട് സംബന്ധിച്ച് പ്രതികരിക്കാന്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തയാറായില്ല. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും. കോണ്‍ഗ്രസ് സഖ്യത്തെ സീതാറാം യെച്ചൂരി പരോക്ഷമായി എതിര്‍ക്കുമ്പോള്‍ പ്രകാശ് കാരാട്ട് പക്ഷത്തിന് ശക്തമായ എതിര്‍പ്പുണ്ട്. കോണ്‍ഗ്രസ് സഖ്യത്തെച്ചൊല്ലി സി.പി.എം കേന്ദ്രനേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനുശേഷം ഉണ്ടായേക്കാവുന്ന പോരിലേക്കുള്ള സൂചനയാണിത്. ബംഗാളില്‍ സി.പി.എം ഊന്നല്‍ നല്‍കുന്നത് ജനാധിപത്യം പുന$സ്ഥാപിക്കാനാണെന്ന് യെച്ചൂരി പറഞ്ഞു.മത്സരം ജയിക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനം. അതിന് സാധ്യമായതൊക്കെ ചെയ്യുന്നു. കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട ആക്ഷേപമുണ്ടെങ്കില്‍ ബംഗാള്‍ ഘടകത്തില്‍നിന്നുള്ള റിപ്പോര്‍ട്ടുകൂടി പരിശോധിച്ചശേഷം തെരഞ്ഞെടുപ്പിനുശേഷം ചര്‍ച്ചചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.