മദ്യനയം: വിവാദം തണുപ്പിക്കാന്‍ ചെന്നിത്തല; മുറുമുറുപ്പ് തുടര്‍ന്ന് പാര്‍ട്ടിയും മുന്നണിയും

തിരുവനന്തപുരം: മദ്യനയത്തില്‍ നിലപാട് വിശദീകരിച്ച് വിവാദം തണുപ്പിക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുമ്പോഴും അദ്ദേഹത്തിന്‍െറ അപക്വമായ അഭിപ്രായത്തിനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ് തുടരുന്നു. താന്‍കൂടി അംഗമായിരുന്ന മന്ത്രിസഭ നടപ്പാക്കിയ നയം പാളിയെന്ന് പറയുന്നതിലെ അപകടം തിരിച്ചറിഞ്ഞതോടെയാണ് അദ്ദേഹം തന്‍െറ അഭിപ്രായം വ്യാഖ്യാനിച്ച് വഷളാക്കിയെന്ന ന്യായവുമായി രംഗത്തത്തെിയത്. തെരഞ്ഞെടുപ്പില്‍ മദ്യനയം ഗുണംചെയ്തോയെന്ന അഭിമുഖത്തിലെ ചോദ്യത്തിന്  സ്വീകരിക്കപ്പെട്ടില്ളെന്ന അഭിപ്രായമേ താന്‍ പറഞ്ഞുള്ളൂവെന്നാണ് ചെന്നിത്തല വിശദീകരിക്കുന്നത്. എന്നാല്‍, അനവസരത്തില്‍ അഭിപ്രായംപറഞ്ഞ് മുന്നണിയെയും പാര്‍ട്ടിയെയും പ്രതിപക്ഷനേതാവ് അപകടത്തിലാക്കിയെന്ന വികാരം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്.

ചെന്നിത്തലയുടെ ഐ ഗ്രൂപ്പിലെ പ്രമുഖനേതാക്കള്‍ക്കുപുറമേ, ബാറുകള്‍ തുറക്കണമെന്ന് അഭിപ്രായമുള്ള കോണ്‍ഗ്രസിലെയും മുന്നണിയിലെയും നേതാക്കളും ഇതേ വികാരം പങ്കിടുന്നുണ്ട്.   നിലപാട് വിശദീകരിച്ചിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബാറുകള്‍ തുറക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തന്‍െറ അഭിപ്രായത്തെ ബാറുകള്‍ തുറക്കണമെന്ന് പറഞ്ഞെന്ന നിലയില്‍ വ്യാഖ്യാനിക്കുന്നതിനെ ചോദ്യംചെയ്യുന്ന അദ്ദേഹം, അത്തരമൊരു നിലപാട് തനിക്കോ പ്രതിപക്ഷത്തിനോ ഇല്ളെന്നും വ്യക്തമാക്കുന്നു. ബാറുകള്‍ തുറക്കാന്‍ സര്‍ക്കാറുമായി പ്രതിപക്ഷം ഒത്തുകളിക്കുന്നെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ്  ഈ വിശദീകരണം. എന്നാല്‍, അനവസരത്തില്‍ പറഞ്ഞ അഭിപ്രായമുണ്ടാക്കിയ ക്ഷീണം തീര്‍ക്കാനുള്ള തത്രപ്പാടാണ് ഇതെന്നാണ് യു.ഡി.എഫ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

അടച്ചിട്ട ബാറുകള്‍ തുറക്കുന്നതിനനുകൂലമായ സര്‍ക്കാര്‍തീരുമാനമുണ്ടാകുമെന്ന പ്രചാരണം ശക്തമാണ്. സര്‍ക്കാറിലെ പ്രമുഖര്‍ക്കടക്കം ഇതേ അഭിപ്രായം തന്നെയാണുള്ളതും. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച ആശങ്കയാണ് ഇക്കാര്യത്തില്‍ മെല്ളെപ്പോക്കിന് സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കുന്നത്. ഇത്തരത്തില്‍ നിലപാടെടുക്കാന്‍ ഭരണപക്ഷം പോലും വിഷമിക്കുന്ന വിഷയത്തില്‍ അവര്‍ക്ക് സഹായകമാകുംവിധം പ്രതിപക്ഷനേതാവ് അഭിപ്രായം പറഞ്ഞതിലാണ് കോണ്‍ഗ്രസിലും മുന്നണിയിലും അമര്‍ഷം ഉയരുന്നത്. സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം പ്രതീക്ഷിച്ചപോലെ മുന്നോട്ടുപോകുന്നില്ളെന്ന അഭിപ്രായം ഇടതുമുന്നണിപ്രവര്‍ത്തകരില്‍പോലും ഉണ്ട്. പല വിവാദതീരുമാനങ്ങളും പ്രതിച്ഛായയെ ബാധിച്ചിട്ടുമുണ്ട്.

കനത്തതോല്‍വിയില്‍ പതറിനില്‍ക്കുന്ന യു.ഡി.എഫ്, ഇതെല്ലാം ഉപയോഗപ്പെടുത്തി ജനവികാരം ഒപ്പമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുന്നണിയെ നയിക്കുന്നയാള്‍തന്നെ വിവാദത്തിന് തിരികൊളുത്തിയത്. അതോടെ ജനശ്രദ്ധ ബാറിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു. അതേസമയം, പാര്‍ട്ടി പുന$സംഘടന നടക്കാനിരിക്കെ മദ്യനയത്തില്‍ അഭിപ്രായം പറഞ്ഞ് സുധീരനെതിരെ എല്ലാവരെയും അണിനിരത്താമെന്ന പ്രതീക്ഷ പൊതുസമൂഹത്തില്‍ നിന്നുണ്ടായ എതിര്‍പ്പും എ ഗ്രൂപ്പിന്‍െറ മൗനവുംകാരണം പിഴച്ചത് ചെന്നിത്തലപക്ഷത്ത് അങ്കലാപ്പുണ്ടാക്കിയിട്ടുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.