കെ.എം. മാണിയെ പിന്തുണച്ച പി.ജെ. കുര്യനെതിരെ കെ.പി.സി.സി വക്താവ്

കോട്ടയം: കെ.എം. മാണിയെ പിന്തുണച്ച രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യനെതിരെ കെ.പി.സി.സി വക്താവ് ജോസഫ് വാഴക്കന്‍. യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് പി.ജെ. കുര്യന്‍ അഭിപ്രായപ്പെട്ടതാണ് വിമര്‍ശത്തിനു കാരണമായത്. മാണിയുടെ തിരിച്ചുവരവിന് കോണ്‍ഗ്രസ് നേതൃത്വമാണ് മുന്‍കൈയെടുക്കേണ്ടത് എന്നാണ് വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ കുര്യന്‍ പറഞ്ഞത്.

ബാര്‍ കോഴക്കേസില്‍ ഇരട്ടനീതി ഉണ്ടായിട്ടില്ളെന്ന് കുര്യനെ കോണ്‍ഗ്രസ് നേതൃത്വം ബോധ്യപ്പെടുത്തിയിട്ടും  കെ.എം. മാണിക്കും കെ. ബാബുവിനും യു.ഡി.എഫ് സര്‍ക്കാര്‍ ഇരട്ടനീതിയാണ് നല്‍കുന്നതെന്ന നിലപാട് തുടരുന്നതും പ്രസ്താവന നടത്തുന്നതും ശരിയല്ളെന്നു വാഴക്കന്‍ തുറന്നടിച്ചു. മാണി യു.ഡി.എഫ് വിട്ടതിനു ഒരു കാരണമായി പറഞ്ഞത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസഫ് എം. പുതുശേരിയുടെ തോല്‍വിയാണ്. കേരള കോണ്‍ഗ്രസിന്‍െറ ഈ ആരോപണത്തിന്‍െറ പ്രതിസ്ഥാനത്ത് പി.ജെ. കുര്യന്‍ ആണെന്ന് മറക്കേണ്ടെന്നും വാഴക്കന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.