ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ സി.പി.എം-കോണ്‍ഗ്രസ് സഖ്യമായെന്ന് ആരോപിച്ച ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് അത്തരമൊരു സാഹചര്യത്തില്‍ കേരളത്തിലെ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചു മത്സരിക്കാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു.
മാര്‍ക്സിസ്റ്റ് വിരോധത്താലാണ് യു.ഡി.എഫ് സൃഷ്ടിച്ചത്. കോണ്‍ഗ്രസിനെതിരായി ആരുമായും കൂട്ടുകൂടാമെന്ന ഇ.എം.എസിന്‍െറ ആശയത്തിന്‍െറ ഫലമാണ് എല്‍.ഡി.എഫ്. എന്നാല്‍, ഇരുപാര്‍ട്ടികളും ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും സഖ്യമുണ്ടാക്കുന്ന സ്ഥിതിക്ക് ഇനി രണ്ടു മുന്നണികളുടെ ആവശ്യം കേരളത്തിലില്ല. ഒന്നിച്ചു മത്സരിച്ചാല്‍ അത്രയും ചെലവ് പൊതുജനത്തിന് കുറയുമെന്നും കൃഷ്ണദാസ് പരിഹസിച്ചു.
ബംഗാളില്‍ പരസ്യമായ സഖ്യത്തിലേക്ക് പോകുന്ന സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ കേരളത്തില്‍ രഹസ്യധാരണയില്‍ കൈകോര്‍ക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടി നാലേമുക്കാല്‍ കൊല്ലം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നത് പിണറായി വിജയനും, പിണറായി ജയിലില്‍ പോകാതിരുന്നത് ഉമ്മന്‍ ചാണ്ടിയും പരസ്പരം സഹായിച്ചിട്ടാണ്. കോണ്‍ഗ്രസിന്‍െറയും സി.പി.എമ്മിന്‍െറയും ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് മുന്നില്‍ പ്രചാരണവിഷയമായി ബി.ജെ.പി അവതരിപ്പിക്കും. ഇവര്‍ രണ്ടുപേരും ഒന്നാണെന്ന യാഥാര്‍ഥ്യം കേരളജനത തിരിച്ചറിയുമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. കേരളത്തിലെ സി.പി.എമ്മിന്‍െറ ദലിത് പ്രേമം കാപട്യമാണെന്ന് തൃപ്പൂണിത്തുറ സംഭവത്തോടെ വ്യക്തമായിരിക്കുകയാണെന്നും കേരളത്തില്‍ വ്യാപകമായി ദലിത് വിദ്യാര്‍ഥികള്‍ക്കുനേരെ പീഡനങ്ങള്‍ അരങ്ങേറുമ്പോള്‍ സി.പി.എം മൗനത്തിലാണെന്നും കൃഷ്ണദാസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.