ഡി.സി.സി പുന:സംഘടന: മുല്ലപ്പള്ളിയുടെ ആരോപണം ശരിയല്ല –സുധീരന്‍

കോഴിക്കോട്: ജില്ലാ കമ്മിറ്റി പുന$സംഘടനയുമായി ബന്ധപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ ആരോപണം ശരിയല്ളെന്നും കെ.പി.സി.സിയുടെ പുന$സംഘടനാ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണുണ്ടായതെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. പുന$സംഘടനയുമായി ബന്ധപ്പെട്ട് ജില്ലയിലെ എം.പിമാരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്നാണ് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്രയോടനുബന്ധിച്ച് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടകരയില്‍ നല്‍കിയ സ്വീകരണത്തില്‍നിന്നും മുല്ലപ്പള്ളി വിട്ടുനിന്നത് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം. എത്ര പഠന കോണ്‍ഗ്രസ് നടത്തിയാലും ജനങ്ങള്‍ക്ക് സമാധാനം നല്‍കാന്‍ കഴിയാത്ത അക്രമരാഷ്ട്രീയ സംവിധാനമാണ് സി.പി.എമ്മിന്‍േറതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ വിഴിഞ്ഞം പദ്ധതിക്കെതിരെ അടിസ്ഥാനരഹിതമായ അഴിമതി ആരോപിച്ച സി.പി.എം നേതൃത്വം ഇപ്പോഴത് അംഗീകരിക്കുന്നത് സ്വന്തം തെറ്റ് തിരിച്ചറിഞ്ഞുള്ള കുമ്പസാരമാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍മാത്രം വികസനത്തെക്കുറിച്ച് സംസാരിക്കുന്ന അവര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അതിനെതിരാകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ മന്ത്രി രമേശ് ചെന്നിത്തല ഹൈകമാന്‍ഡിന് കത്തയച്ചെന്നു പറയുന്ന സംഭവം അടഞ്ഞ അധ്യായമാണ്.

മന്ത്രിയും ഹൈകമാന്‍ഡും ഇക്കാര്യം നിഷേധിച്ചതോടെ വാര്‍ത്ത പുറത്തുവിട്ട മാധ്യമങ്ങളെയാണ് സംശയിക്കേണ്ടത്. എന്നാല്‍, മാധ്യമങ്ങളുമായി ഏറ്റുമുട്ടുകയെന്നത് യു.ഡി.എഫ് നയമല്ല. ടി.പി. ചന്ദ്രശേഖരന്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാണ് കെ.പി.സി.സിയുടെയും സര്‍ക്കാറിന്‍െറയും നിലപാട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല, കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന് സി.ബി.ഐ നോട്ടീസ് അയച്ചത്. നേരത്തേ രണ്ടുതവണ നോട്ടീസ് അയച്ചിട്ടും അദ്ദേഹം ഹാജരായിരുന്നില്ല. സി.പി.എം സി.ബി.ഐ അന്വേഷണത്തെ ഭയപ്പെട്ടു തുടങ്ങിയതിനാലാണ് സി.പി.എം ആര്‍.എസ്.എസുമായി സമാധാന ചര്‍ച്ചയുടെ പേരില്‍ സൗഹൃദത്തില്‍ ഏര്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.