ഞാന്‍ സി.പി.എം ഗൂഢാലോചനയുടെ രക്തസാക്ഷി -കെ. ബാബു

കൊച്ചി: സി.പി.എം ഗൂഢാലോചനയുടെ രക്തസാക്ഷിയാണ് താനെന്ന് മന്ത്രി കെ. ബാബു. രാജി പ്രഖ്യാപിക്കുന്നതിന് വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് തനിക്കെതിരായി ഗൂഢാലോചന നടത്തിയ തീയതിയും പങ്കെടുത്ത  സി.പി.എം നേതാക്കളുടെ പേരും വെളിപ്പെടുത്തിയത്.
 മാന്യതയുടെ പേരില്‍  നിയമസഭയില്‍ പോലും പറയാതിരുന്ന കാര്യമാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് എന്ന ആമുഖത്തോടെയാണ് മന്ത്രി ഗൂഢാലോചന സംബന്ധിച്ച് ആരോപണമുന്നയിച്ചത്. 2014 ഡിസംബര്‍ 15ന് രാത്രി ഏഴിന് വി. ശിവന്‍കുട്ടി എം.എല്‍.എയുടെ വീട്ടില്‍ ബാറുടമകളും കോടിയേരി ബാലകൃഷ്ണനും ഒത്തുചേര്‍ന്ന് നടത്തിയ യോഗത്തിലാണ് ഗൂഢാലോചന നടന്നത്. സര്‍ക്കാറിനെ താഴെയിടാന്‍ കൂടുതല്‍ മന്ത്രിമാര്‍ക്കെതിരെ ആരോപണമുന്നയിക്കണമെന്നാണ് യോഗത്തില്‍ തീരുമാനമായത്. സര്‍ക്കാര്‍ താഴേ വീണാല്‍ പകരം വരുന്ന ഇടതുസര്‍ക്കാര്‍, പൂട്ടിയ ബാറുകള്‍ തുറക്കുമെന്നായിരുന്നു ധാരണ. ഇതിനുശേഷം കൊച്ചിയില്‍ ഗോകുലം ഹോട്ടലില്‍ നടന്ന യോഗത്തില്‍ ബിജു രമേശ് ഇക്കാര്യം പ്രസംഗിച്ച സീഡി താന്‍ തിരുവനന്തപുരത്ത് പത്രക്കാരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചതാണ്. ഡിസംബര്‍ 15ന് രാത്രി ഏഴിന് കോടിയേരി ബാലകൃഷ്ണനും ബാര്‍ ഉടമാ സംഘം ഭാരവാഹികളും എവിടെയായിരുന്നുവെന്ന് അവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ കണ്ടത്തൊം.ബാര്‍ പൂട്ടിയത് മൂലമുണ്ടായ നഷ്ടമാണ് ഗൂഢാലോചനക്ക് പിന്നില്‍.
ഇടതുമുന്നണി പൂട്ടിയ ബാറുകള്‍ തുറക്കുമോ ഇല്ളേ എന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കണമെന്നും ബാബു ആവശ്യപ്പെട്ടു. വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയില്‍ തെളിവുകളില്ളെന്ന് പറഞ്ഞിരുന്നു. ത്വരിത പരിശോധന നടക്കുകയുമാണ്. കോടതി ഉത്തരവില്‍ ഗൗരവതരമായ പരാമര്‍ശം തനിക്കെതിരെയില്ല.  2014 ഒക്ടോബര്‍ 31നാണ് ബാര്‍കോഴ സംബന്ധിച്ച് ധനമന്ത്രിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. പിറ്റേദിവസംകൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മദ്യനയവുമായി ബന്ധപ്പെട്ടാണ് ആരോപണമെങ്കില്‍ തനിക്കെതിരെയല്ളേ ഉന്നയിക്കേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു.
പിന്നീട് നാല് പ്രാവശ്യം വിജിലന്‍സിന് മൊഴി നല്‍കിയപ്പോഴും മാര്‍ച്ച് 30ന് മജിസ്ട്രേറ്റിന് മുമ്പാകെ സെക്ഷന്‍ 164 അനുസരിച്ച് മൊഴി നല്‍കിയപ്പോഴും ആരോപണം ഉന്നയിച്ചയാള്‍ തന്‍െറ പേര് പറഞ്ഞിട്ടില്ല. തുടര്‍ന്ന്, മാര്‍ച്ച് 31ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ മുന്‍ നിലപാട് ആവര്‍ത്തിച്ചു. അന്ന് രാത്രിയാണ് മദ്യരാജാവ് ആരോപണം ഉന്നയിച്ചത്. 50ലക്ഷം  തനിക്ക് നേരിട്ട്  കൈമാറിയെന്ന് പറയുന്നയാള്‍ക്ക് തീയതി ഓര്‍മയില്ളെന്ന് പറയുന്നതുതന്നെ വിചിത്രമാണ്. തനിക്കെതിരെ കോഴ ആരോപണമുന്നയിച്ചയാള്‍ക്കെതിരെ താന്‍  മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു.
തനിക്കെതിരായ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കുമെന്ന് പറഞ്ഞയാള്‍ പക്ഷേ,  തന്‍െറ മാനനഷ്ടകേസ് നടപടി സ്റ്റേചെയ്യാന്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.  സമാന ആരോപണം മറ്റുപലര്‍ക്കെതിരെയും ഉയര്‍ന്നു. ചക്കിട്ടപാറ സംഭവത്തിലും മറ്റും ഇത്തരം ആരോപണം ഉയര്‍ന്നതാണ്. കഴിഞ്ഞ സര്‍ക്കാറിലെ ധനമന്ത്രിക്കെതിരെയും വിജിലന്‍സില്‍ പരാതി ഉയര്‍ന്നിരുന്നു. അതെല്ലാം പരിശോധിച്ച് തെളിവില്ളെന്ന് വിജിലന്‍സ് പറഞ്ഞത് ശരിയായ നടപടിയും തനിക്കെതിരെ തെളിവില്ളെന്ന് പറയുന്നത് തെറ്റായ നടപടിയുമെന്ന് പറയുന്നത് മനസ്സിലാകുന്നില്ളെന്ന് ബാബു പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.