മുംബൈ: കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ ബി.ജെ.പി നേതൃത്വം ശിവസേനയുമായി ഇതുവരെയും ചര്‍ച്ച നടത്തിയിട്ടില്ളെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. സ്ഥാനമാനങ്ങള്‍ക്കായി ആരുടെയും വാതിലില്‍പോയി കാവല്‍ കിടക്കാന്‍ ശിവസേനയെ കിട്ടില്ളെന്നും ഉദ്ധവ്. കേന്ദ്ര മന്ത്രിസഭാ പുന$സംഘടനയുടെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ശിവസേനയിലേക്ക് ചേരാന്‍ വിവിധ പാര്‍ട്ടികളില്‍നിന്ന് നിരവധിപേര്‍ എത്തിക്കൊണ്ടിരിക്കുന്നതിന്‍െറ തിരക്കിലായിരുന്നതിനാല്‍ മന്ത്രിസഭാ പുന$സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ആദ്യം ബി.ജെ.പി കേന്ദ്ര സഹമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ഞങ്ങള്‍ക്ക് കാബിനറ്റ് മന്ത്രിസ്ഥാനം കിട്ടുമെന്നും അവര്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ പറഞ്ഞതിതാണ്. എന്താണോ ഞങ്ങള്‍ അര്‍ഹിക്കുന്നത് അത് ഞങ്ങള്‍ക്ക് മാന്യമായി കിട്ടണം ’- ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.
പദവികള്‍ക്കായി യാചിക്കാന്‍ തയാറല്ളെന്നും മന്ത്രിസ്ഥാനമല്ല തന്‍െറ പ്രഥമ പരിഗണനയെന്നും ചര്‍ച്ച നടക്കുകയാണെങ്കില്‍ തന്‍െറ കാഴ്ചപ്പാടുകളായിരിക്കും പ്രധാനമായും അറിയിക്കുകയെന്നും ഉദ്ധവ് പറഞ്ഞു.
മഹാരാഷ്ട്ര മന്ത്രിസഭ പുന$സംഘടനയെക്കുറിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് റഷ്യന്‍ പര്യടനത്തിന് പുറപ്പെടുന്നതിന് മുമ്പ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.