കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിലെ തോല്‍വി കണക്കിലെടുത്ത് രണ്ടിടത്തെയും മുസ്ലിം ലീഗ് കമ്മിറ്റികള്‍ പിരിച്ചുവിടും. തോല്‍വി അന്വേഷിച്ച അഡ്വ. കെ.എന്‍.എ. ഖാദര്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന്‍േറതാണ് നടപടി.
നിയോജകമണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളാണ് പിരിച്ചുവിടുക. ഇതിനായി ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇരു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ളെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ വോട്ടുചോര്‍ച്ച അന്വേഷിച്ച പി.കെ.കെ. ബാവയുടെ റിപ്പോര്‍ട്ടും യോഗം അംഗീകരിച്ചു. ഗുരുവായൂരിലെ തോല്‍വി അന്വേഷിച്ച റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല. പാര്‍ട്ടിയില്‍ എന്തൊക്കെ തിരുത്തലുകള്‍ വേണമെന്നതിനെക്കുറിച്ച് പഠിക്കുന്നതിന് ഇ.ടി. മുഹമ്മദ് ബഷീര്‍ ചെയര്‍മാനായ എട്ടംഗ സമിതിയെ നിയോഗിച്ചു. പാര്‍ട്ടി അംഗത്വ പ്രചാരണം തുടങ്ങാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു.കാന്തപുരം ഗ്രൂപ്പുമായുള്ള നിലപാട്, ഇ.കെ സുന്നിയുടെ ഇടത് അടുപ്പം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങളോട് ഇക്കാര്യത്തില്‍ മുന്‍ നിലപാട് തന്നെയാണുള്ളതെന്ന് ഇ.ടി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.