വിജിലന്‍സ് അന്വേഷണം മാണിയെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കുന്നു

കോട്ടയം: ഒന്നിന് പിറകെ ഒന്നായി ഉയര്‍ന്നുവരുന്ന കോടികളുടെ സാമ്പത്തിക ആരോപണങ്ങളും വിടാതെ പിന്തുടരുന്ന അന്വേഷണങ്ങളും കേരള കോണ്‍ഗ്രസിനെയും ചെയര്‍മാന്‍ കെ.എം. മാണിയെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു.   
മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് മാണിയെ വെട്ടിലാക്കിയ ബാര്‍ കോഴക്കേസ് ആരോപണം ഒഴിയാബാധയായി തുടരുന്നതില്‍ യു.ഡി.എഫ് നേതൃത്വത്തെ പഴിച്ച് മുന്നോട്ടുപോകുന്നതിനിടെയാണ് കോഴി നികുതിയില്‍ ഇളവ് നല്‍കിയതിന്‍െറ പേരില്‍ ആരംഭിച്ച വിജിലന്‍സ് അന്വേഷണം മാണിയെ വെട്ടിലാക്കുന്നത്. കോഴി നികുതിയില്‍ ഇളവ് നല്‍കിയതിലൂടെ സംസ്ഥാന ഖജനാവിന് 150 കോടിയുടെ നഷ്ടം സംഭവിച്ചെന്നാണ് ആരോപണം. 64 കോടിയുടെ നഷ്ടം ഉണ്ടായതായാണ് ഇതിനകം വിജിലന്‍സിന് ബോധ്യമായത്.
പലഘട്ടങ്ങളിലായി നികുതിയില്‍ വന്‍ ഇളവാണ് നല്‍കിയത്. ഇതോടെ അന്വേഷണത്തിന്‍െറ ആദ്യഘട്ടത്തില്‍ത്തന്നെ മാണിക്കെതിരെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുള്ള തെളിവുണ്ടെന്നാണ് വിജിലന്‍സിന്‍െറ കണ്ടത്തെലെന്നാണ് സൂചന. കൊച്ചിയും തൃശൂരും കേന്ദ്രമായ ബിസിനസ് ഗ്രൂപ്പുകള്‍ക്കാണ് മാണി വഴിവിട്ട് ആനുകൂല്യം നല്‍കിയത്. പുറമെ തമിഴ്നാട്ടില്‍നിന്നുള്ള കോഴിക്കച്ചവടക്കാര്‍ക്കും ധനമന്ത്രിയായിരിക്കെ മാണി പലപ്പോഴും ആനുകൂല്യങ്ങള്‍ കൊടുത്തിട്ടുണ്ടെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ആക്ഷേപങ്ങള്‍ ശരിവെക്കുന്നതാണ് വിജിലന്‍സിന്‍െറ പുതിയ കണ്ടത്തെലത്രേ. കോഴിക്കച്ചവടക്കാര്‍ക്കും ആയുര്‍വേദ മരുന്ന് കമ്പനികള്‍ക്കുമായി വര്‍ഷംതോറും ബജറ്റില്‍ നല്‍കുന്ന ഇളവുകളിലൂടെ ഖജനാവിനുണ്ടായ നഷ്ടം കോടികളുടേതാണ്.
അടുത്തിടെ വാളയാറില്‍ എത്തിയ വിജിലന്‍സ് ഡയറക്ടര്‍ അതിര്‍ത്തി കടന്നത്തെുന്ന കോഴി ലോറികളുടെ എണ്ണമടക്കം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മാണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാവും ഈ അന്വേഷണമെന്നാണ് സൂചന. ബാര്‍ കോഴക്കേസിലെ തുടരന്വേഷണവും വൈകാതെ ആരംഭിക്കും.
ഈസാഹചര്യത്തിലാണ് യു.ഡി.എഫിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ ആരോപണവുമായി മാണിയും കൂട്ടരും രംഗത്തുവരുന്നത്. ആഗസ്റ്റില്‍ ചരല്‍ക്കുന്നില്‍ നടക്കുന്ന നിര്‍ണായക പാര്‍ട്ടി ക്യാമ്പിന് ശേഷം പലകാര്യങ്ങളിലും വ്യക്തമായ നിലപാടെടുക്കുമെന്നാണ് മാണി നല്‍കുന്ന മുന്നറിയിപ്പ്.
നിലനില്‍പിനായി പാര്‍ട്ടിയില്‍ സ്വന്തമായ നിലപാടെടുക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് മാണി. പാര്‍ട്ടിയില്‍ ഭിന്നിപ്പിനുള്ള ഒരുസാധ്യതയും അംഗീകരിക്കാനാവില്ളെന്ന നിലപാടിലാണ് പി.ജെ. ജോസഫ്. മാണിയുടെ താല്‍പര്യത്തിനോ നിലനില്‍പിനോ വേണ്ടി പാര്‍ട്ടിയെ ഉപയോഗിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പ് ജോസഫും കൂട്ടരും നല്‍കിക്കഴിഞ്ഞു. ബാര്‍ കോഴക്കേസുമായി വിജിലന്‍സ് മുന്നോട്ട് പോകട്ടെയെന്ന് ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും നിരവധിയാണ്. മാണിക്കുവേണ്ടി തല്‍ക്കാലം രംഗത്ത് വരേണ്ടതില്ളെന്നാണ് കോണ്‍ഗ്രസിന്‍െറ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.