ടി.എസ്. ജോണ്‍ ആദ്യം സഭയിലെത്തിയത് പി.ജെ. കുര്യനെ പിന്തള്ളി

മല്ലപ്പള്ളി: അഞ്ചാം നിയമസഭയിലേക്ക് 1970ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യനെ മൂന്നാംസ്ഥാനത്തേക്കും എല്‍.ഡി.എഫിലെ സി.പി.എം സ്ഥാനാര്‍ഥി എന്‍.ടി. ജോര്‍ജിനെയും മറ്റ് അഞ്ച് സ്വതന്ത്രന്മാരെയും പിന്നിലാക്കിയുമാണ് കേരള കോണ്‍ഗ്രസ് (കെ.ഇ.സി) സ്ഥാനാര്‍ഥിയായ ടി.എസ്. ജോണ്‍ ആദ്യമായി നിയമസഭയിലത്തെിയത്.

പിന്നീട് 1977ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.കെ. കുര്യാക്കോസിനെയും മറ്റ് അഞ്ചുപേരെയും ആകെ വോട്ടിന്‍െറ 62 ശതമാനം ഭൂരിപക്ഷം നേടിയാണ് പരാജയപ്പെടുത്തിയത്. 1982ല്‍ കേരള കോണ്‍ഗ്രസിന്‍െറ (ജെ) യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു.

1980ല്‍ കല്ലൂപ്പാറയില്‍നിന്ന് വിജയിച്ച സി.എ. മാത്യുവിനെയാണ് അത്തവണ പരാജയപ്പെടുത്തിയത്. 1987ല്‍ സി.എ. മാത്യുവിനോടും 1991ല്‍ ജോസഫ് എം. പുതുശ്ശേരിയോടും മത്സരിച്ച് പരാജയപ്പെട്ടു. 1996ല്‍ ജോസഫ് എം. പുതുശ്ശേരിയെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലത്തെി. 2001ല്‍ ജോസഫ് എം. പുതുശ്ശേരിയോട് പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.