കൊച്ചി: തെരഞ്ഞെടുപ്പിനുമുമ്പ് മാണി ഗ്രൂപ് വിട്ട് ഇടതുപക്ഷത്ത് എത്തിയ ഫ്രാന്‍സിസ് ജോര്‍ജിന്‍െറ പാര്‍ട്ടിയില്‍ അസ്വസ്ഥത പുകയുന്നു. ഭരണ പങ്കാളിത്തമില്ലാത്തതിനാല്‍ പാര്‍ട്ടിയില്‍ തുടരുന്നത് ഗുണം ചെയ്യില്ളെന്ന വിലയിരുത്തലില്‍ ചില പ്രമുഖനേതാക്കളുടെ നേതൃത്വത്തില്‍ ഒരുവിഭാഗം പുറത്തേക്കുള്ള വഴിതേടുന്നതായാണ് സൂചന.
പാര്‍ട്ടിക്ക് നിയമസഭാ പ്രാതിനിധ്യമില്ലാത്തതും ഘടകകക്ഷിമോഹം എല്‍.ഡി.എഫ് പരിഗണിക്കാത്തതുമാണ് ഒരുവിഭാഗത്തെ നിരാശരാക്കുന്നത്.
യു.ഡി.എഫില്‍നിന്ന് പുറത്തുവന്ന ഫ്രാന്‍സിസ് ജോര്‍ജിനും കൂട്ടര്‍ക്കും മത്സരിക്കാന്‍ നാലുസീറ്റ് നല്‍കി സി.പി.എം അംഗീകരിച്ചതോടെ വളര്‍ന്ന പ്രതീക്ഷകളില്‍ കരിനിഴല്‍ വീണത് നേതാക്കളെ തെല്ളൊന്നുമല്ല നിരാശരാക്കിയിരിക്കുന്നത്. എന്നാല്‍, അധികാരത്തിലുള്ള മുന്നണി വിട്ടുപോകാന്‍ നേതാക്കള്‍ക്ക് താല്‍പര്യമില്ല. സമുദായത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഗ്രൂപ്പെന്ന നിലയില്‍ സീറ്റ് വിഭജനത്തില്‍ സി.പി.എം കാട്ടിയ മഹാമനസ്കത തുടര്‍ന്നും പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഘടകകക്ഷി വിഷയത്തിലടക്കം ഈ പ്രതീക്ഷ മങ്ങി.
നിലവിലെ ചില ഘടകകക്ഷിക മത്സരിച്ച നാലിലും തോറ്റതാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഘടകകക്ഷി പദവിയില്ലാത്തതിനാല്‍ പരിഗണന തീര്‍ത്തും കുറയുന്നെന്ന വികാരമാണ് നേതൃത്വത്തിലെ ഒരുവിഭാഗം ഉയര്‍ത്തുന്നത്. ഈ വിഭാഗമാണ് ഇടതുപക്ഷത്തുതന്നെ മറ്റൊരു ബെര്‍ത്ത് തേടുന്നത്.
കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാന്‍ കൂടിയായ പി.എം. മാത്യു, മുന്‍ എം.എല്‍.എയും ജേക്കബ് വിഭാഗം മുന്‍ ജനറല്‍ സെക്രട്ടറിയുമായ മാത്യു സ്റ്റീഫന്‍ എന്നിവരാണ് ഈ നിലക്ക് നീങ്ങുന്നത്. പി.എം. മാത്യു എല്‍.ഡി.എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തില്‍ ചേക്കേറാന്‍ ധാരണയായതായാണ് വിവരം. മാത്യു സ്റ്റീഫന്‍ ഇടതുപക്ഷത്തെന്ന് ഉറപ്പിച്ചെങ്കിലും സ്കറിയ തോമസിനൊപ്പമോ പിള്ള വിഭാഗത്തിനൊപ്പമോ എന്ന് തീര്‍ച്ചപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.