കോഴിക്കോട്: കൊടുവള്ളി മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിയെ നേരിടാന്‍ ഇടതുപക്ഷം നിശ്ചയിക്കുന്നയാള്‍ക്ക് അറവുമാടിന്‍െറ പരിവേഷമാണ്. എന്തായാലും തോല്‍ക്കുമെന്നുറപ്പുള്ള മണ്ഡലത്തില്‍ മത്സരിക്കാന്‍ ആരും താല്‍പര്യപ്പെടാറില്ല. എന്നിട്ടും ലീഗ് കോട്ടയില്‍ മൂന്നുതവണ പോരിനിറങ്ങി എതിരാളികളെ വെള്ളംകുടിപ്പിച്ചയാളാണ് കോഴിക്കോട്ടെ മുന്‍ മേയര്‍ കൂടിയായ സി. മുഹ്സിന്‍. മൂന്നു തോല്‍വികളും ഇന്ന് ഓര്‍ക്കുമ്പോള്‍ വിജയത്തേക്കാള്‍ മധുരമുള്ളത്.
1991ല്‍ രാജീവ് ഗാന്ധി വധത്തെതുടര്‍ന്ന് യു.ഡി.എഫ് അനുകൂല കാറ്റടിച്ചപ്പോഴും വെറും 398 വോട്ടിനാണ് മുഹ്സിന്‍ ലീഗിന്‍െറ കരുത്തനായ നേതാവും മുന്‍ എം.എല്‍.എയുമായ പി.വി. മുഹമ്മദിനോട് തോറ്റത്. അന്നുമുതല്‍ 2001 വരെ ലീഗിനെ നേരിടാന്‍ ഇടതുമുന്നണി ആളെത്തേടിയപ്പോള്‍ മുഹ്സിനല്ലാതെ മറ്റൊരുപേര് കണ്ടത്തൊനായില്ല. 96ല്‍ ലീഗിന്‍െറ സി. മോയിന്‍ കുട്ടിയെ നേരിടാനായിരുന്നു മുഹ്സിന്‍െറ നിയോഗം. ഇത്തവണയും മുഹ്സിന്‍െറ ചക്രം ചിഹ്നത്തെ വോട്ടര്‍മാര്‍ ആവോളം സഹായിച്ചു. ഫലപ്രഖ്യാപന ദിവസം ലീഗ് കോട്ടയില്‍ മുഹ്സിന്‍െറ പ്രകടനംകണ്ട് കേരളം ആവേശത്തിലായി. ലീഡ് മാറിമറിഞ്ഞപ്പോള്‍ പലപ്പോഴും മോയിന്‍ കുട്ടിയെക്കാള്‍ ഏറെ മുന്നില്‍ മുഹ്സിനത്തെി. സ്ഥിരം ലീഗ് വിരുദ്ധര്‍ മനപ്പായസമുണ്ടു. ഒടുവില്‍ ഫലംവന്നപ്പോള്‍ വെറും 92 വോട്ടിന് തോല്‍ക്കാനായിരുന്നു മുഹ്സിന്‍െറ വിധി.
2001ല്‍ പക്ഷേ, രാഷ്ട്രീയ കാലാവസ്ഥ മാറി. നായനാര്‍ സര്‍ക്കാറിന്‍െറ സ്ഥാനത്ത് എ.കെ. ആന്‍റണി മുഖ്യനായി വന്ന തെരഞ്ഞെടുപ്പ്. കറ്റയേന്തിയ കര്‍ഷക സ്ത്രീ ചിഹ്നമായിരുന്നു മുഹ്സിന്. ഇടതുഭരണ വിരുദ്ധ വികാരത്തള്ളിച്ചയില്‍ മുഹ്സിനും അടിതെറ്റി. യുവ നേതാവ് സി. മമ്മൂട്ടി, മുഹ്സിനെ തോല്‍പിച്ചത് 16,877 വോട്ടിന്. ഓരോ തെരഞ്ഞെടുപ്പിലും ചില്ലറ നീക്കുപോക്കുകളില്‍ വിജയം കൈപ്പിടിയിലാക്കാന്‍ കഴിയുമായിരുന്നുവെന്ന് മുഹ്സിന്‍ ഓര്‍ക്കുന്നു. 91ലും 96ലും താന്‍ തോറ്റ ഭൂരിപക്ഷത്തേക്കാള്‍ വോട്ട് നേടാനായ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ചെറിയതുക കൊടുത്താല്‍ പിന്മാറുമെന്ന സ്ഥിതിയുണ്ടായിരുന്നു. അന്നൊക്കെ കിട്ടുന്ന വോട്ട് കൃത്യമായി കൂട്ടിയെടുക്കുന്ന ഇടത് കണക്കുകാര്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പും കൊടുത്തിരുന്നു. എന്നാല്‍, അമ്മാവന്‍ പ്രമുഖ സോഷ്യലിസ്റ്റ് കെ.പി. മുഹമ്മദിന്‍െറ പാത പിന്തുടരുന്ന സോഷ്യലിസ്റ്റ് കുടുംബാംഗമായ ചേരിയമ്മല്‍ മുഹ്സിന് നീക്കുപോക്കുകളേക്കാള്‍ ഇഷ്ടം പൊരുതിത്തോല്‍ക്കല്‍ തന്നെയായിരുന്നു.
സഹപ്രവര്‍ത്തകര്‍ പലരും യു.ഡി.എഫ് ചേരിയിലായെങ്കിലും എന്നും ഇടതിനൊപ്പം നില്‍ക്കാനാണ് മുഹ്സിനിഷ്ടം. അമ്മാവന്‍ ഹൈദരാബാദില്‍നിന്ന് വരുത്തുന്ന റാം മനോഹര്‍ ലോഹ്യയുടെ ’മാന്‍കൈന്‍ഡ്’ മാസിക വായിച്ച് സോഷ്യലിസം തലക്കുപിടിച്ചയാളാണ്. 72ല്‍ സോഷ്യലിസ്റ്റ് യുവജന സഭ സിറ്റി സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ സമരക്കൂട്ടായ്മ നടത്തി അറസ്റ്റിലായിട്ടുണ്ട്. 77ല്‍ ജനതാപാര്‍ട്ടി കോഴിക്കോട് ഒന്നാം മണ്ഡലം സെക്രട്ടറിയും 84ല്‍ പ്രസിഡന്‍റുമാണ്. അന്ന് മുഹ്സിനുകീഴിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ പലരും വലിയ സ്ഥാനക്കാരുമാണ്. 93 മുതല്‍ 2000 വരെ ദള്‍ ജില്ലാ പ്രസിഡന്‍റ്. പുതിയറ വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസ് നേതാവ് എം.ആര്‍. പ്രസാദിനെ അട്ടിമറിച്ചാണ് 1989ല്‍ മേയറായത്. മുഴുസമയ രാഷ്ട്രീയവും വായനയുമായി നഗരത്തിലെ കൊച്ചു വാടക ഫ്ളാറ്റില്‍ തമ്പടിച്ചിരിക്കുന്ന 66കാരനായ മുന്‍മേയര്‍ ഇടതുപക്ഷത്തിന്‍െറ ഇത്തവണത്തെ സ്ഥാനാര്‍ഥി പട്ടികാ പരിഗണനയിലുള്ളയാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.