കോട്ടയം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഒരു ഡസനിലേറെ മണ്ഡലങ്ങളില്‍ ഒരു സ്ഥാനാര്‍ഥിയുടെ പേരുമാത്രം ഉള്‍പ്പെടുത്തുകയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കം ചില സീനിയര്‍ നേതാക്കളുടെ മണ്ഡലങ്ങളിലേക്ക് ഒന്നിലേറെ പേരുടെ പട്ടിക തയാറാക്കുകയും ചെയ്ത കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതിക്കെതിരെ കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് പരാതി പ്രളയം. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെതിരെ എ.കെ. ആന്‍റണിക്ക് പരാതി നല്‍കി. മറ്റ് ചിലര്‍ ആന്‍റണിയെ ഫോണില്‍ വിളിച്ച് പ്രതിഷേധവും അമര്‍ഷവും അറിയിച്ചു.
പട്ടികയില്‍ ഒന്നിലേറെപ്പേരെ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസ് എ വിഭാഗം നേതാക്കളാണ് ആന്‍റണിയെ പ്രതിഷേധമറിയിച്ചത്. സീനിയറായ തന്നെ അപമാനിക്കുന്നതിന് തുല്യമാണ് തനിക്കൊപ്പം ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനിയുടെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും രാഷ്ട്രീയ മര്യാദ ഇല്ലാത്ത തീരുമാനമാണിതെന്നും തിരുവഞ്ചൂര്‍ ആന്‍റണിയെ ധരിപ്പിച്ചു. ഇത്തവണ മത്സരിക്കുന്നില്ളെന്ന് പ്രഖ്യാപിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറയും മന്ത്രിമാരായ അടൂര്‍ പ്രകാശിന്‍െയും കെ. ബാബുവിന്‍െറയും കെ.സി. ജോസഫിന്‍െറയും മണ്ഡലങ്ങളിലും ഒന്നിലേറെ പേരുടെ പട്ടികയാണ്. ബെന്നി ബഹ്നാന്‍, ഹൈബി ഈഡന്‍ എന്നിവരുടെ പേരിനൊപ്പവും ഒന്നിലേറെപ്പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പരസ്യമായി പറയുന്നില്ളെങ്കിലും ഏതെങ്കിലും വിധത്തില്‍ ആരോപണ വിധേയരായവരുടെ പേരിനൊപ്പമാണ് ഒന്നിലേറെപ്പേരെ ഉള്‍പ്പെടുത്തിയതെന്നാണ് പ്രമുഖ നേതാക്കള്‍ നല്‍കുന്ന സൂചന. മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ. ബാബു എന്നിവര്‍ക്കെതിരെ നേരത്തേ തന്നെ കെ.പി.സി.സി പ്രസിഡന്‍റ് ശക്തമായ നിലപാടെടുത്തിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ആരോപണ വിധേയരായവരുടെ പേരിനൊപ്പം മറ്റു പേരുകള്‍ ചേര്‍ക്കപ്പെട്ടത്. ഹൈകമാന്‍ഡിന് തിങ്കളാഴ്ച പട്ടിക സമര്‍പ്പിക്കാനിരിക്കെയാണ് സീറ്റുറപ്പിച്ച ചിലരുടെ പേരിനൊപ്പം മറ്റ് പേരുകള്‍ കൂടി തിരുകിയത്.
തിങ്കളാഴ്ച രാത്രി ഡല്‍ഹിയില്‍ എ.ഐ.സി.സി സ്ക്രീനിങ് കമ്മിറ്റി ചേരാനിരിക്കെ പട്ടികയില്‍ ഒന്നിലേറെപ്പേരെ ഉള്‍പ്പെടുത്തിയതോടെ പലരും ആശങ്കയിലുമാണ്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍നിന്നു പൂഞ്ഞാര്‍ സീറ്റ് പിടിച്ചെടുത്ത് ടോമി കല്ലാനിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസിന്‍െറ മുതിര്‍ന്ന നേതാവും മന്ത്രിയുമായ തിരുവഞ്ചൂരിന്‍െറ പേരിനൊപ്പം അദ്ദേഹത്തെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കേരള കോണ്‍ഗ്രസിന്‍െറഏറ്റുമാനൂര്‍, പൂഞ്ഞാര്‍ സീറ്റുകളിലും കല്ലാനിയുടെ പേരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.