തിരുവനന്തപുരം: മുന്‍മന്ത്രിമാരായ കെ. ബാബുവിനും കെ.എം. മാണിക്കുമെതിരായ കേസുകള്‍ക്ക് പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളിലേക്കും തിരിയുന്നു. പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി എം.പി, മുന്‍മന്ത്രി എളമരംകരീം എന്നിവര്‍ക്കെതിരെ ആരോപണങ്ങളുമായി ബി.ജെ.പി നേതാവ് വി. മുരളീധരന്‍ അയച്ച കത്ത് ജേക്കബ് തോമസ് പരിശോധിക്കുന്നു.
അനധികൃത സ്വത്ത് സമ്പാദനമുള്‍പ്പെടെ ഗുരുതര ആരോപണങ്ങളടങ്ങിയ കത്തിന്‍െറ അടിസ്ഥാനത്തില്‍ പ്രാഥമിക വിവരശേഖരണം നടത്തി തുടര്‍നടപടി കൈക്കൊള്ളാനാണ് തീരുമാനം. ഇതിനായി അദ്ദേഹം തന്‍െറ വിശ്വസ്തനെ ഏര്‍പ്പാടാക്കുകയും ചെയ്തു. മുരളീധരന്‍െറ ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്നും അന്വേഷണത്തിന് സാധ്യതയുണ്ടോയെന്നുമാണ് പരിശോധിക്കുന്നത്.
ഭരണപക്ഷത്തെ വമ്പന്മാര്‍ക്കെതിരായ നീക്കത്തില്‍ ജാഗ്രതപുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഓണം അവധിയുമായി ബന്ധപ്പെട്ട് ജേക്കബ് തോമസ് ഇപ്പോള്‍ കര്‍ണാടകയിലാണുള്ളത്. മടങ്ങിയത്തെിയാലുടന്‍ നടപടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹത്തോടടുത്തവൃത്തങ്ങള്‍ പറഞ്ഞു.
വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റനാള്‍ മുതല്‍ ജേക്കബ് തോമസിന്‍െറ നീക്കങ്ങള്‍ യു.ഡി.എഫ് നേതാക്കളെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി, ഭരണപക്ഷത്തെ പ്രമുഖര്‍ക്കെതിരായ അന്വേഷണം ഗൗരവത്തിലേക്ക് കടന്നാല്‍ വിജിലന്‍സ് ഡയറക്ടറായുള്ള അദ്ദേഹത്തിന്‍െറ ഭാവിതന്നെ ചോദ്യംചെയ്യപ്പെട്ടേക്കാമെന്നും വിലയിരുത്തപ്പെടുന്നു. പിണറായിയുടെ മകന്‍െറ ബര്‍മിങ്ഹാം സര്‍വകലാശാലയിലെ എം.ബി.എ പഠനത്തിനുള്ള പണം എങ്ങനെ ലഭ്യമായെന്ന് അന്വേഷിക്കണമെന്നാണ് മുരളീധരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കോടിയേരിയുടെ മക്കളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. മന്ത്രി ഇ.പി. ജയരാജന്‍െറ മകന്‍ വിദേശത്ത് ബിസിനസ് സംരംഭം നടത്തുന്നു, ചക്കിട്ടപ്പാറ ഖനാനുമതിയുമായി ബന്ധപെട്ട് 2006ല്‍ വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിന്‍െറ ഇടപാടുകള്‍, ശ്രീമതിയുടെ മകനും കോടിയേരിയുടെ മകനും സംയുക്തമായി ബിനാമി പേരില്‍ കമ്പനി നടത്തുന്നു തുടങ്ങിയ ആരോപണങ്ങളും പരിശോധിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.