പിണറായി രാഹുല്‍ ഗാന്ധിയെ കേരളാതിർത്തിയിൽ സ്വീകരിക്കണമായിരുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയെ കേരളാതിർത്തിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കണമായിരുന്നുവെന്ന് സിനിമ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ. ഭാരത് ജോഡോ യാത്രക്ക് പിന്തുണ തേടാനും, രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിന് ക്ഷണിക്കാനുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിൻറെ നേതൃത്വത്തില്‍ എത്തിയ സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാൽ മാത്രമേ ഫാസിസത്തെ തോൽപിക്കാൻ കഴിയൂ എന്നും അടൂർ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിൽ, ജില്ലാ പ്രസിഡന്റ് സുധീർഷാ, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുൻ ഡയറക്ടര്‍ ഡോ. എം ആര്‍ തമ്പാന്‍, തക്യാവിൽ ഷംസുദ്ദീൻ ഫൗണ്ടേഷൻ ചെയർമാൻ എസ് സക്കീർ ഹുസൈൻ എന്നിവര്‍ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Adoor Gopalakrishnan said Rahul Gandhi should have been received at Kerala border as Pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.