കോഴിക്കോട്: മിസോറം ഗവർണറായി പോയ കുമ്മനം രാജശേഖരനു പകരം അഡ്വ. പി.എസ്. ശ്രീധരന് പിള്ള ബി.ജെ.പി സംസ്ഥാന പ്രസിഡൻറാകാൻ സാധ്യത. ഔദ്യോഗികപക്ഷവും പി.കെ. കൃഷ്ണദാസ് വിഭാഗവുമായി തർക്കം നീണ്ടതിെൻറ പശ്ചാത്തലത്തിൽ സമവായ സ്ഥാനാർഥി എന്ന നിലയില്‍ ശ്രീധരന് പിള്ളയെ നിയമിക്കുമെന്നാണ് സൂചന. കൂടുതൽ സ്വീകാര്യന്‍ എന്ന നിലയിലാണ് പിള്ളയെ പരിഗണിക്കുന്നത്.
ദേശീയ നേതൃത്വം തന്നോട് ആശയവിനിമയം നടത്തിയതായി ശ്രീധരൻ പിള്ള പറഞ്ഞു. രണ്ടുദിവസത്തിനകം പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്. കെ. സുരേന്ദ്രനെ പ്രസിഡൻറാക്കണമെന്ന് ഔദ്യോഗികപക്ഷവും എ.എന്‍. രാധാകൃഷ്ണനെയാക്കണമെന്ന് പി.കെ. കൃഷ്ണദാസ് വിഭാഗവും ആവശ്യപ്പെടുന്നു.
കേരളത്തിെൻറ ചുമതല വഹിക്കുന്ന ദേശീയ സെക്രട്ടറി മുരളീധരറാവു, ദേശീയ പ്രസിഡൻറ് അമിത് ഷാ എന്നിവർ ശ്രമിച്ചിട്ടും ധാരണയാവാത്തതിനാൽ കുമ്മനം സ്ഥാനമൊഴിഞ്ഞ മേയ് 29 മുതല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.