ന്യൂഡൽഹി: ഹിന്ദി ദേശീയ ഭാഷയാക്കുകയെന്നത് ആർ.എസ്.എസിന്‍റെ അജണ്ടയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ച ൂരി. ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്കാരം എന്നത് ആർ.എസ്.എസിന്‍റെ ആദർശമാണ്. ഇത് അംഗീകരിക്കാനാവില്ല.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ ഭാഷകളെല്ലാം ദേശീയ ഭാഷകളാണ്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം വിപരീത ഫലമാണുണ്ടാക്കുക. എല്ലാ ഭാഷകളെയും തുല്യതയോടെ കാണാൻ കഴിയണം -യെച്ചൂരി പറഞ്ഞു.
കഴിഞ്ഞ ദിവസം ഹിന്ദി ദിനാചരണ വേളയിലാണ് ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശിച്ചത്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.