ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെയും അണ്ണാ ഡി.എം.കെ വിമതവിഭാഗം നേതാവ് ഒ. പന്നീർസെൽവത്തിെൻറയും നേതൃത്വത്തിൽ പാർട്ടിയിൽ പുനരൈക്യനീക്കം. ഇരുവരും വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നതോടെ പുനരൈക്യ പ്രഖ്യാപന തീയതി തീരുമാനിക്കമെന്നാണ് സൂചന. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിെൻറ സത്യപ്രതിജ്ഞാചടങ്ങിനാണ് ഇരുവരും ഡൽഹിയിലെത്തിയത്.
പന്നീർസെൽവം പക്ഷത്തെ കൂടെക്കൂട്ടാൻ കേന്ദ്ര സർക്കാറിെൻറ സമ്മർദത്തിനാണ് ഒൗദ്യോഗിക വിഭാഗത്തിെൻറ നീക്കം. ജനറൽ സെക്രട്ടറി, ഉപമുഖ്യമന്ത്രി പദവികൾ പന്നീർസെൽവത്തിന് പളനിസാമി വിഭാഗം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിമതരിലെ ശക്തരായ മാഫോയ കെ. പാണ്ഡ്യരാജൻ, െസമ്മലെ എന്നിവർക്ക് കാബിനറ്റ് പദവിയും മുന്നോട്ടുവെച്ച് ചർച്ച പുരോഗമിക്കുകയാണ്. എൻ.ഡി.എ സഖ്യത്തിൽ ഇടംകൊടുത്ത് കേന്ദ്രഭരണത്തിൽ പങ്കാളിയാക്കി അണ്ണാ ഡി.എം.കെയെ ഒപ്പം കൂട്ടാനാണ് ബി.ജെ.പിയുടെ ശ്രമം.
ജനറൽസെക്രട്ടറി ശശികലക്കും ഡെപ്യൂട്ടി ജനറൽസെക്രട്ടറി ടി.ടി.വി ദിനകരനും ഉൾപ്പെട്ട മണ്ണാർഗുഡി സംഘത്തിനെതിരെ കടുത്ത നിലപാടാണ് പളനിസാമി നേതൃത്വം നൽകുന്ന അമ്മാ വിഭാഗം വ്യാഴാഴ്ച നടന്ന എം.എൽ.എമാരുടെ േയാഗത്തിൽ സ്വീകരിച്ചത്. ദിനകരെൻറ സംസ്ഥാന പര്യടനവും പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും പ്രവർത്തകരെ ബാധിക്കില്ലെന്നു യോഗത്തിൽ പ്രമേയം പാസാക്കി. ഇതിൽ പ്രതിഷേധിച്ച് ദിനകരനെ അനുകൂലിക്കുന്ന പെരമ്പൂർ എം.എൽ.എ പി. വെട്രിവേൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
ശശികല പാർട്ടിയുടെ താൽക്കാലിക ജനറൽ സെക്രട്ടറി മാത്രമാണെന്നും അതിനാൽ അവർക്ക് നേതൃസ്ഥാനത്തേക്ക് മറ്റാരെയും നിയമിക്കാനുള്ള അധികാരമില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ശശികല നിയമിച്ച ടി.ടി.വി ദിനകരെൻറ ഡെപ്യൂട്ടി ജനറൽസെക്രട്ടറി സ്ഥാനം അസാധുവാണ്. ജയലളിത നിയമിച്ചവർ മാത്രമാണ് പാർട്ടി ഭാരവാഹികൾ.
കഴിഞ്ഞദിവസം ദിനകരൻ പക്ഷം അറുപതിലേറെ ഭാരവാഹികളെയും എം.ജി.ആർ ജന്മശതാബ്ദി ആേഘാഷ പൊതുേയാഗവും പ്രഖ്യാപിച്ചിരുന്നു. അതിനെ പാർട്ടി പ്രവർത്തകർ മുഖവിലക്ക് എടുക്കേണ്ടതില്ലെന്നു പ്രമേയത്തിൽ പറയുന്നു. പാർട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനിൽ കേസ് വിചാരണക്ക് വരുേമ്പാൾ ദിനകരനെ പിന്തുണക്കേണ്ടതില്ലെന്നും പ്രമേയം വ്യക്തമാക്കുന്നുണ്ട്. ജയലളിത 2011ൽ ശശികലക്കൊപ്പം ദിനകരനെയും പുറത്താക്കിയതാണെന്നും പ്രാഥമിക പാർട്ടി അംഗത്വം ഇല്ലെന്നും പ്രമേയത്തിലുണ്ട്.
അതേസമയം, മന്ത്രിമാരായ ദിണ്ഡികൽ സി. ശ്രീനിവാസനും കെ.എ. സെേങ്കാട്ടയ്യനും പ്രമേയത്തിൽ ഒപ്പുവെച്ചില്ല. ഇരുവരെയും അമ്മാ വിഭാഗം പ്രസീഡിയം ചെയർമാനും ട്രഷററുമായി ശശികലയാണ് നിയമിച്ചത്. എന്നാൽ, എടപ്പാടി പളനിസാമി ചതിയനാണെന്നും തിരിച്ചടി ഉടനുണ്ടാകുമെന്നും ദിനകരൻ പ്രതികരിച്ചു. ജയലളിതയുടെ മരണത്തെ കുറിച്ച് സി.ബി.െഎ അന്വേഷണം, മന്നാർഗുഡി സംഘത്തെ പാർട്ടിയിൽനിന്ന് പുറത്താക്കൽ എന്നീ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലേ ലയന ചർച്ചക്ക് സാധ്യതയുള്ളൂ എന്ന് പന്നീർസെൽവം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.