ചെന്നൈ: ആർ.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് പരാജയത്തിെൻറ പശ്ചാത്തലത്തിൽ എ.െഎ.എ.ഡി.എം.കെ 150ലേറെ ഭാരവാഹികളെ പുറത്താക്കി. മുൻ മന്ത്രി ജി. സെന്തമിഴൻ, മുതിർന്ന നേതാവ് പർതി ഇളംവഴുതി എന്നിവരും പുറത്താക്കപ്പെട്ടവരിൽപെടുന്നു.
ചെെന്നെ സൗത്ത്, ഗൂഡല്ലൂർ വെസ്റ്റ് മേഖലയിലെ ഭാരവാഹികളെയാണ് ഒ. പന്നീർസെൽവം, കെ. പളനിസ്വാമി എന്നിവർ പുറത്താക്കിയത്. 2011-16ലെ എ.െഎ.എ.ഡി.എം.കെ മന്ത്രിസഭയിൽ സെന്തമിഴൻ മന്ത്രിയായിരുന്നു.
ഡി.എം.കെ മന്ത്രിസഭയിൽ അംഗമായിരുന്ന ഇളംവഴുതി 2013ലാണ് എ.െഎ.എ.ഡി.എം.കെയിൽ ചേർന്നത്. ഇരുവരും ടി.ടി.വി. ദിനകരൻ പക്ഷക്കാരായാണ് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.