ചെന്നൈ: അണ്ണാഡി.എം.കെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില ഏതു വിഭാഗത്തിനു അനുവദിക്കണമെന്നതു സംബന്ധിച്ച് ഒക്ടോബർ 31-നകം തീരുമാനമെടുക്കണമെന്നു മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് െതരഞ്ഞെടുപ്പ് കമീഷനു നിർദേശം നൽകി. നവംബർ 17-നകം തദ്ദേശ െതരഞ്ഞെടുപ്പ് നടത്തണമെന്നു മദ്രാസ് ഹൈകോടതി നിർദേശിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് വേഗം തീരുമാനം വേണമെന്നു കോടതി ആവശ്യപ്പെട്ടത്. അണ്ണാഡി.എം.കെ പ്രവർത്തകൻ തിരുച്ചെന്തൂർ സ്വദേശി രാം കുമാർ സമർപ്പിച്ച ഹരജി കോടതി തീർപ്പാക്കി.
അണ്ണാഡി.എം.കെയിലെ പ്രശ്നമാണ് തീരുമാനം വൈകാൻ കാരണമെന്നും തങ്ങളുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ അഭിഭാഷകൻ ബോധിപ്പിച്ചു. ജയലളിതയുടെ മരണശേഷം അണ്ണാഡി.എം.കെ വി.കെ. ശശികലയുടെയും ഒ. പന്നീർസെൽവത്തിെൻറയും നേതൃത്വത്തിൽ പിളർന്നപ്പോഴാണു തെരഞ്ഞെടുപ്പ് കമീഷൻ ചിഹ്നം മരവിപ്പിച്ചത്. ചിഹ്നത്തിനു അവകാശവാദമുന്നയിച്ച് ഇരുവിഭാഗവും ലക്ഷക്കണക്കിനു സത്യവാങ്മൂലങ്ങൾ കമീഷനു മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
ഏപ്രിൽ 12ന് നിശ്ചയിച്ചിരുന്ന ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ ഇരുവിഭാഗത്തിനും മറ്റു ചിഹ്നങ്ങളാണു അനുവദിച്ചത്. പളനിസാമി- പന്നീർസെൽവം ലയനത്തോടെ സത്യവാങ്മൂലങ്ങൾ പിൻവലിക്കാൻ ഇരുവിഭാഗവും തയാറാണ്. എന്നാൽ, ദിനകരൻ പക്ഷം അവകാശവാദവുമായി രംഗത്തെത്തിയതോടെ വീണ്ടും തർക്കമായി.
‘ചതിയന്മാരുടെ ഭരണം ഒരാഴ്ചകൂടി’
ചെന്നൈ: തമിഴ്നാട്ടിൽ ചതിയന്മാരുടെ ഭരണം ഒരാഴ്ചകൂടിെയന്ന് എ.െഎ.എ.ഡി.എം.കെ വിമത നേതാവ് ടി.ടി.വി. ദിനകരൻ. പ്രതിപക്ഷമായ ഡി.എം.കെയുമായി പ്രത്യക്ഷമായോ പരോക്ഷമായോ നീക്കുപോക്കില്ല. അവർ പ്രാഥമിക എതിരാളികളാണ്. തന്നെ അനുകൂലിക്കുന്ന 18 എം.എൽ.എമാരെ അയോഗ്യരാക്കി കുറുക്കുവഴിയിലൂടെ വിശ്വാസേവാെട്ടടുപ്പ് നേരിടാനാണ് പളനിസാമി ശ്രമിച്ചതെന്ന് ദിനകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.