തിരുവനന്തപുരം: ആലപ്പുഴയിലെ പരാജയം പരിശോധിക്കാനും സമിതിയെ നിയോഗിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. 19 ഇടത്തും ജയിച്ചിട്ടും ആലപ്പുഴയിൽ പ രാജയപ്പെട്ടത് സംബന്ധിച്ച് ഷാനിമോൾ ഉസ്മാൻ ചില കാര്യങ്ങൾ നേരിൽ പറഞ്ഞിട്ടുണ്ട്. ആലപ്പുഴയിൽ അശ്രദ്ധയുണ്ടായിട്ടുണ്ട്. കെ.പി.സി.സി പ്രസിഡൻറ് എന്ന നിലയിൽ ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഹാവിജയം കോൺഗ്രസ് നേടിയെങ്കിലും സംസ്ഥാനത്തെ സംഘടനാസംവിധാനത്തിൽ താൻ തൃപ്തനല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്ത് തുടരണമെന്ന പ്രമേയം യോഗം അംഗീകരിച്ചു.
പ്രളയ സെസ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാറിെനതിരെ കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കും. ആദ്യപടിയായി ഇൗ മാസം 30ന് താലൂക്ക് ഒാഫിസുകൾക്ക് മുന്നിൽ ധർണ നടത്തും. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപിക്കുന്നതാണ് പ്രളയ സെസ്.
ശബരിമല വിഷയത്തിൽ കോൺഗ്രസും യു.ഡി.എഫും സ്വീകരിച്ച നിലപാട് പൊതുസമൂഹം അംഗീകരിച്ചതിെൻറ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. സുപ്രീംകോടതിവിധിക്ക് ശേഷം രണ്ടുതവണ ലോക്സഭ സമ്മേളിച്ചിട്ടും വിശ്വാസസംരക്ഷണനിയമം കൊണ്ടുവരാതെ കേന്ദ്ര സർക്കാറും ബി.ജെ.പിയും വിശ്വാസിസമൂഹത്തെ വഞ്ചിച്ചു.
കൊലപാതകരാഷ്ട്രീയം അവസാനിക്കണമെന്ന് ആഗ്രഹിച്ചവരാണ് വടക്കൻ കേരളത്തിൽ യു.ഡി.എഫിനെ വിജയിപ്പിച്ചത്. ജനപിന്തുണ നഷ്ടപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.