വീതംവെപ്പിന്‍െറ അലയൊലി അലീഗഢ് കാമ്പസിലും

സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഉണ്ടാക്കിയ സഖ്യം ന്യൂനപക്ഷങ്ങളില്‍ സൃഷ്ടിച്ച ആവേശം വോട്ടിങ്ങില്‍ പ്രതിഫലിക്കുന്നതെങ്ങനെയായിരിക്കുമെന്ന് ചോദിച്ചപ്പോള്‍ മീറത്ത് നഗരത്തിലെ പ്രമുഖ ആശുപത്രിയുടെ ഡയറക്ടറായ ഡോക്ടര്‍ അലാവുദ്ദീന്‍െറ മറുപടി പെട്ടെന്നായിരുന്നു. ‘മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ടിങ്ങിനെ സഖ്യം ബാധിക്കും. അതേസമയം, സഖ്യത്തെ ഭരണത്തിലേറ്റുന്നതിനെക്കാള്‍ ശ്രദ്ധ ബി.ജെ.പിയെ തോല്‍പിക്കുന്നതിലായിരിക്കും.’ അത്രയും പറഞ്ഞ് ഉത്തര്‍പ്രദേശിലെ സാധാരണക്കാരായ മുസ്ലിവോട്ടര്‍മാരുടെ മുന്‍ഗണനക്രമം ഡോക്ര്‍ അലാവുദ്ദീന്‍ വിശദീകരിച്ചു. 

ബി.ജെ.പിയെ തോല്‍പിക്കുക എന്നതുതന്നെയാണ് അതിലൊന്നാമത്തേത്. മണ്ഡലത്തില്‍ ജയസാധ്യതയുള്ള ഒരു മുസ്ലിം സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ടോ എന്നത് രണ്ടാമത്തെ കാര്യം. മൂന്നാമത്തേത് സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തെ ജയിപ്പിക്കുക. മീറത്ത് സിറ്റിയിലും മീറത്ത് സൗത്തിലും മുസ്ലിംകള്‍ തീരുമാനമെടുത്തുകഴിഞ്ഞു. ഒന്നില്‍ ബി.എസ്.പിക്കാരനും മറ്റൊന്നില്‍ എസ്.പിക്കും അവര്‍ വോട്ടുചെയ്യും. ഇരുവരും വിജയിക്കുകയും ചെയ്യും.  ഈ മുന്‍ഗണനക്രമമനുസരിച്ച് നീങ്ങിയാലും ചില മണ്ഡലങ്ങളില്‍ പ്രശ്നമുണ്ട്. ശാഹിദ് മന്‍സൂര്‍ മത്സരിക്കുന്ന മൂന്നാമത്തെ മണ്ഡലമായ കിടോറില്‍ മുസ്ലിംവോട്ടുകളില്‍ 80 ശതമാനവും  സമാജ്വാദി പാര്‍ട്ടിക്ക് പോകും. 

മുസഫര്‍ നഗര്‍ കലാപക്കേസിലെ പ്രതി സംഗീത് സോം മത്സരിക്കുന്ന സര്‍ധനയില്‍ മുസ്ലിംവോട്ടുകള്‍ ബി.എസ്.പി, എസ.്പി സ്ഥാനാര്‍ഥികള്‍ക്കിടയില്‍ ഭിന്നിച്ചാല്‍ ജാട്ടുകളുടെ എതിര്‍പ്പിനിടയിലും അദ്ദേഹം ജയിച്ചുകയറും. അതേസമയം, ശക്തമായ ദലിത് വോട്ടുബാങ്കുള്ള ബി.എസ്.പിയുടെ അന്‍സാരി മുസ്ലിം സ്ഥാനാര്‍ഥിയെ മുസ്ലിംകള്‍ തുണച്ചാല്‍ സോം പരാജയപ്പെടും. എന്നാല്‍, അന്‍സാരിയോടുള്ള വെറുപ്പില്‍ ഖുറൈശി മുസ്ലിംകള്‍ ഭൂരിഭാഗവും സമാജ്വാദി പാര്‍ട്ടിക്ക് വോട്ടുചെയ്താല്‍ സംഗീത് സോം ജയിക്കും. മീറത്തില്‍ മാത്രമല്ല, ആഗ്രയടക്കം ഉത്തര്‍പ്രദേശിന്‍െറ പല ഭാഗങ്ങളിലും അന്‍സാരി-ഖുറൈശി ഭിന്നതയുണ്ട്. ആ ഭിന്നത അവസാന നിമിഷം പരിഹരിക്കപ്പെട്ടെന്നാണ് കരുതുന്നതെന്നും അലാവുദ്ദീന്‍ പറഞ്ഞു. 

സമവായത്തിന്‍െറ പ്രത്യാശയുള്ള മീറത്തില്‍നിന്ന് മുസ്ലിം ഇന്ത്യയുടെ വിദ്യാഭ്യാസ കേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന അലീഗഢിലത്തെുമ്പോള്‍ പ്രത്യാശക്ക് പരിമിതികളേറെയുണ്ടെന്ന് ബോധ്യമാകും. അലീഗഢ് മുസ്ലിം സര്‍വകലാശാല ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ ബി.എസ്.പിയും സഖ്യം വിട്ട് എസ്.പിയും കോണ്‍ഗ്രസും മുസ്ലിം വോട്ടിനായി പരസ്പരം പോരിലാണ്. സീറ്റ് നിഷേധിക്കപ്പെട്ട മുസ്ലിം സിറ്റിങ് എം.എല്‍.എ കക്ഷിരഹിതനായും ഒരു കൈനോക്കാന്‍ അസദുദ്ദീന്‍ ഉവൈസിയുടെ സ്ഥാനാര്‍ഥിയും ഇറങ്ങിയതോടെ അലീഗഢ് ലോക്സഭ മണ്ഡലം ബി.ജെ.പി കൈപ്പിടിയിലാക്കിയതിന്‍െറ ആവര്‍ത്തനം മണക്കുകയാണ് വോട്ടര്‍മാര്‍. 

മുസ്ലിം വോട്ടുകള്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിനും ബി.എസ്.പിക്കും ഇടയില്‍ വീതം വെക്കുന്നതിന്‍െറ അലയൊലി അലീഗഢ് വിദ്യാര്‍ഥി യൂനിയനിലും ഇത്തവണ പ്രകടമായി. യൂനിയന്‍ ചെയര്‍മാന്‍ ഫൈസുല്‍ ഹസന്‍ ബി.എസ്.പിയെ വിജയിപ്പിക്കാന്‍ പുറത്ത് ഹോട്ടലില്‍ പോയി വാര്‍ത്തസമ്മേളനം നടത്തിയപ്പോള്‍ അതിനെതിരെ ജനാധിപത്യ ചേരിക്ക് വോട്ടുനല്‍കണമെന്നാവശ്യപ്പെട്ട് യൂനിയന്‍ വൈസ് ചെയര്‍മാനും അഞ്ച് അംഗങ്ങളും വാര്‍ത്തക്കുറിപ്പിറക്കിയിരിക്കുകയാണ്. 

35 വര്‍ഷത്തിന് ശേഷം ആദ്യമായി യൂനിയനിലത്തെിയ മലയാളി വസീലും പ്രസ്താവനയില്‍ ഒപ്പിട്ട അഞ്ചംഗങ്ങളിലുണ്ട്. അലീഗഢ് വിദ്യാര്‍ഥി യൂനിയന്‍ ഇങ്ങനെ പരസ്യമായി ഒരു പാര്‍ട്ടിക്കുവേണ്ടി രംഗത്തുവന്നിട്ടില്ളെന്നും അതുകൊണ്ടാണ് തങ്ങള്‍ എതിരായി വാര്‍ത്തക്കുറിപ്പിറക്കിയതെന്നും വസീല്‍ പറഞ്ഞു. ഇത്തവണ യു.പി മുസ്ലിംകള്‍ ബി.എസ്.പിയെ പിന്തുണക്കണമെന്ന ഡല്‍ഹി ഇമാമിന്‍െറ വാദത്തെ ബലപ്പെടുത്തുന്നവരെ അധ്യാപകരില്‍നിന്ന് കാണാനായില്ല. 
മുസ്ലിംകള്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് വോട്ടുചെയ്യണമെന്നാണ് പ്രമുഖ അക്കാദമിക പണ്ഡിതനും അലീഗഢിലെ രാഷ്ട്രമീമാംസ അധ്യാപകനുമായ പ്രഫ. അര്‍ശി ഖാന്‍ ആവശ്യപ്പെട്ടത

Tags:    
News Summary - algrah campus in up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.