കോട്ടയം: വേറിട്ട വഴികളിലൂടെ സഞ്ചരിച്ച അൽഫോൻസ് കണ്ണന്താനത്തിെൻറ കേന്ദ്രമന്ത്രി സ്ഥാനം കോട്ടയത്തിനും കേരളത്തിനും അഭിമാനം. ടതുസഹയാത്രികനായി ബി.ജെ.പിയിലേക്ക് ചേക്കേറി മൂന്നാം വർഷം മോദി മന്ത്രിസഭയിൽ കേരളത്തിൽനിന്നുള്ള ആദ്യ പ്രതിനിധിയെന്ന പ്രത്യേകതയുമുണ്ട്. 1953ൽ കണ്ണന്താനം വീട്ടിൽ കെ.വി. ജോസഫിെൻറയും ബ്രിജിത്ത് ജോസഫിെൻറയും മകനായി ജനനം.
മണിമല സെൻറ് ജോർജ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിൽ റാങ്ക് നേടി. 1979-ൽ എട്ടാം റാേങ്കാടെ സിവിൽ സർവിസ് പാസായി. ദേവികുളം സബ്കലക്ടറായാണ് ഒൗദ്യോഗിക ജീവിതം തുടങ്ങിയത്. 1988-1991കാലഘട്ടത്തിൽ കോട്ടയം കലക്ടറായി ഇന്ത്യയിലെ പ്രഥമ സമ്പൂർണ സാക്ഷരത നഗരമാക്കി മാറ്റി ചരിത്രമെഴുതി.
1989 ജൂൺ 25നാണ് കോട്ടയം നഗരത്തിലെ മുഴുവൻ ജനങ്ങളെയും അക്ഷരമെഴുതിച്ചത്. ഒാേട്ടാക്ക് മീറ്റർ നിർബന്ധമാക്കിയും മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകളെ വഴിയിലിറങ്ങി പിടികൂടിയും ജനകീയ കലക്ടർ പരിവേഷവും നേടിയിരുന്നു. എട്ടുവർഷത്തെ ഉദ്യോഗസ്ഥ ജീവിതം ബാക്കിനിൽക്കെ രാജിവെച്ച് ഇടതുപക്ഷത്തോടൊപ്പം ചേർന്ന് രാഷ്ട്രീയ പ്രവേശനം. 2006ൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ സി.പി.എം സ്വതന്ത്രനായി മത്സരിച്ച് വിജയം നേടി നിയമസഭയിലെത്തി.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വികസനം സാധ്യമാക്കിയ വർഷമായിരുന്നു 2006^2011 കാലഘട്ടം. ബി.ജെ.പി അധികാരത്തിലെത്തുമെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞുള്ള ചാഞ്ചാട്ടത്തിലും കാര്യമായ സ്ഥാനങ്ങൾ ലഭിച്ചിരുന്നില്ല. 2011 മാർച്ച് 24ന് ദൽഹിയിൽ നടന്ന ചടങ്ങിൽ അഖിലേന്ത്യ പ്രസിഡൻറ് നിതിൻ ഗഡ്കരിയിൽനിന്നാണ് ബി.ജെ.പി അംഗത്വമെടുത്തത്. മോദിയുടെ അടുപ്പക്കാരനായി മാറിയതോടെ ബി.ജെ.പി നിർവാഹക സമിതി അംഗവുമായി. മിൽമ മാനേജിങ് ഡയറക്ടർ, ഡൽഹി െഡവലപ്പ്മെൻറ് അതോറിറ്റി കമീഷണർ, കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡ് കമീഷണർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.