അമേത്തി(യു.പി): കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഉറച്ച കോട്ടയായ അമേത്തി ലോക് സഭ മണ്ഡലത്തിൽ ഇക്കുറി എന്താണ് സംഭവിച്ചത്. വിജയം ഉറപ്പിച്ച രാഹുൽ എന്തുകൊണ്ട് ഇവി ടെ തോറ്റു? കോൺഗ്രസിെൻറ സംഘടന സംവിധാനം മണ്ഡലത്തിൽ ദുർബലമായിരുന്നു. ഇതിനു പുറമ െ ഗ്രാമീണരുമായി നേതാക്കൾക്ക് ബന്ധം ഉണ്ടായിരുന്നില്ല. 1980 മുതൽ നെഹ്റു കുടുംബത്തിനൊ പ്പം നിന്ന മണ്ഡലം മാറി ചിന്തിച്ചതിെൻറ കാരണം പ്രധാനമായും ഇതുതന്നെ. സിറ്റിങ് എം.പിയാ യ രാഹുലിനെ ബി.ജെ.പിയുടെ സ്മൃതി ഇറാനി 55,120 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്? 2014ൽ സ്മൃതി ഇറാനിയെ രാഹുൽ പരാജയപ്പെടുത്തിയത് 1,07,903 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു. ഇത്തവണ ബി.ജെ.പി നടത്തിയ പ്രചാരണത്തിനു മുന്നിൽ കോൺഗ്രസ് കാലിടറി വീണു. ഇറാനിയും പാർട്ടിയും വളരെ നേരത്തെ അമേത്തി കൈപ്പിടിയിലൊതുക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നു. എം.പി എന്ന നിലയിൽ രാഹുൽ അമേത്തിയിൽ വന്നു പോകാറുണ്ടെങ്കിലും താഴെത്തട്ടിലേക്ക് അദ്ദേഹം എത്തിയിരുന്നില്ല.
‘‘ഫർസത്ഗഞ്ച് വിമാനത്താവളത്തിൽ ഇറങ്ങുന്ന രാഹുൽ നേരെ അമേത്തിലെത്തും. അദ്ദേഹത്തിെൻറ പ്രവർത്തനം അതിനപ്പുറത്തേക്ക് പോയില്ല. ഗ്രാമങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ആരും അന്വേഷിച്ചില്ല.’’ -സലോൺ നവീൻ മണ്ഡി പ്രദേശത്തെ വ്യാപാരിയായ നീൽ സിങ് പറഞ്ഞു.
രാഹുലിെൻറ ഉപദേശകരടങ്ങിയ സംഘമാണ് അദ്ദേഹത്തിെൻറ അവസരം ഇല്ലാതാക്കിയതെന്ന് സലോൺ ബസ്സ്റ്റാൻഡിൽ ചായക്കട നടത്തുന്ന രാജു സോളങ്കി അഭിപ്രായപ്പെട്ടു. പ്രചാരണരംഗത്ത് സ്മൃതി ഇറാനി ഗ്രാമങ്ങളിലാണ് കൂടുതൽ സമയം െചലവഴിച്ചത്. ജനങ്ങൾക്കാവശ്യമായ വികസനത്തെക്കുറിച്ച് അവർ സംസാരിച്ചു. രാഹുലിെൻറ പ്രചാരണം പ്രധാന പാതകളിലും നഗരങ്ങളിലും ഒതുങ്ങി -അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധി നടത്തിയ പ്രചാരണങ്ങളും വേണ്ടവിധം ഏശിയില്ല. മണ്ഡലത്തിെൻറ പ്രശ്നങ്ങൾ അറിയാത്തവരാണ് പ്രിയങ്കയുടെ പ്രചാരണപരിപാടികൾ നിയന്ത്രിച്ചെതന്ന് മണ്ഡലത്തിലെ വോട്ടറായ ഖിലാവൻ രാജ് പറഞ്ഞു. കോൺഗ്രസ് മണ്ഡലത്തിൽ നടത്തിയ വികസനം പുതിയ വോട്ടർമാർക്ക് അറിയില്ല. എന്നാൽ, ബി.ജെ.പി അവരുടെ പദ്ധതികൾ വിശദീകരിച്ച് നൽകുകയും ചെയ്തു -കോൺഗ്രസിനെ പിന്തുണക്കുന്ന കിഷോരി ലാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് മാർക്കറ്റിൽ കേന്ദ്ര സർക്കാർ പദ്ധതികൾ ബി.ജെ.പി വിപണനം ചെയ്യുകയായിരുന്നു. എന്നാൽ, രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് മണ്ഡലത്തിൽ കൊണ്ടുവന്ന വികസനപരിപാടികളെ കുറിച്ച് പുതിയ തലമുറക്ക് അറിയില്ല -ലാൽ പറഞ്ഞു.
മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സ്മൃതി ഇറാനി പ്രചാരണം നടത്തിയെന്നും ഇതിെൻറ നേട്ടം ബി.ജെ.പിക്ക് ലഭിച്ചെന്നും പിപ്രി ഗ്രാമത്തിലെ ആശ സിങ് ചൂണ്ടിക്കാട്ടി. 2017ൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സമാജ്വാദി പാർട്ടിയും അമേത്തിയിലെ നിയമസഭ മണ്ഡലങ്ങൾ പിടിച്ചടക്കിയപ്പോൾ കോൺഗ്രസ് വെറും കാഴ്ചക്കാരായി. അന്നു തന്നെ അമേത്തി മണ്ഡലം കോൺഗ്രസിനെ കൈവിട്ടിരുന്നു. എന്നാൽ, സംഘടന സംവിധാനം ശക്തിപ്പെടുത്തി തിരിച്ചുവരാൻ കോൺഗ്രസിെൻറ ഭാഗത്തുനിന്ന് ശ്രമങ്ങൾ ഉണ്ടായില്ല. 2012ലെ നിയമസഭ തെരെഞ്ഞടുപ്പിൽ ജഗദീഷ്പുർ മണ്ഡലം മാത്രമാണ് കോൺഗ്രസിനെ തുണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.