ന്യൂഡൽഹി: അമിത് ഷായുടെ മകെൻറ ദുരൂഹമായ 16,000 മടങ്ങ് വിറ്റുവരവ് അന്വേഷിക്കണമെന്ന് ആവശ്യെപ്പട്ട് കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തുവന്നു. പ്രധാനമന്ത്രിയും ബി.ജെ.പി അധ്യക്ഷനും ഇതിന് മറുപടി പറയണമെന്നും ആദായ നികുതി വകുപ്പും സി.ബി.െഎയും അന്വേഷണം നടത്തണമെന്നും ഇരു പാർട്ടികളും ആവശ്യപ്പെട്ടു.
വാർത്ത വന്നതിന് പിറകെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ വിമർശനവുമായി എത്തി. കറൻസി നിരോധനത്തിെൻറ ഏക ഗുണഭോക്താവിനെ ഒടുവിൽ നാം കണ്ടുവെന്ന് രാഹുൽ പരിഹസിച്ചു. ‘‘ഇത് റിസർവ് ബാേങ്കാ പാവപ്പെട്ട കർഷകരോ അല്ല. ഇത് ഷായിലെ ഷായാണ്. ജയ് അമിത്’’ എന്നും രാഹുൽ കുറിച്ചു.
കേന്ദ്രത്തിൽ അധികാര മാറ്റത്തോടെ ചിലയാളുടെ സൗഭാഗ്യങ്ങളിലാണ് മാറ്റമുണ്ടായതെന്ന് എ.െഎ.സി.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് എന്തുപറയാനുണ്ടെന്ന് അദ്ദേഹം ചോദിച്ചു. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണമെന്ന് വാർത്തസമ്മേളനത്തിൽ ആം ആദ്മി പാർട്ടി വക്താവ് അശുതോഷ് ആവശ്യപ്പെട്ടു.
എന്നാൽ, തെൻറ ബിസിനസ് പൂർണമായും നിയമപരമായ മാർഗങ്ങളിലൂടെയുള്ളതാണെന്നും ജേയ് ഷാ അമിത് വ്യക്തമാക്കി. അതേസമയം, ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ, ‘വയറി’നെതിരെ 100 കോടിയുെട മാനനഷ്ടക്കേസ് അഹ്മദാബാദ് കോടതിയിൽ ഫയൽചെയ്യുമെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.