ഹരിയാനയിൽ മത്സരം രാഷ്ട്രീയ പാർട്ടികൾ തമ്മിലല്ല. സംസ്ഥാനത്ത െ പ്രധാന സമുദായമായ 30 ശതമാനം വരുന്ന ജാട്ടുകളും ഇതര സമുദായങ്ങളു ം തമ്മിലാണ്. തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ സംവരണം ആവശ്യപ്പെട്ട് 2016 ഫെ ബ്രുവരിയിൽ ജാട്ട് വിഭാഗം നടത്തിയ പ്രക്ഷോഭമാണ് ഇതിന് കാര ണങ്ങളിലൊന്ന്. പ്രക്ഷോഭത്തിൽ ഇതര വിഭാഗത്തിൽപ്പെട്ടവരുടെ കച്ച വട സ്ഥാപനങ്ങളും വാഹനങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. അതു കൊണ്ടുതന്നെ സമുദായങ്ങളെ പിന്തുണക്കുന്നതിന് അനുസരിച്ചിരിക്ക ും രാഷ്ട്രീയ പാർട്ടികളുടെ വിജയം.
2014ലെ പൊതുതെരഞ്ഞെടുപ്പിൽ ജാട് ട് ഇതര വിഭാഗത്തിെൻറ വോട്ടുകൾ ഏകീകരിച്ചതോടെ ഹരിയാനയിലെ കോൺഗ്രസ് കോട്ടകൾ തകർക്കാൻ ബി.ജെ.പിക്കായി. തുടർന്ന് നടന്ന നിയമസഭ തെരെഞ്ഞടുപ്പിലും ഭൂരിപക്ഷം നേടി സംസ്ഥാനം ആദ്യമായി ഭരിക്കാൻ ബി.ജെ.പിക്ക് സാധിച്ചു. പഞ്ചാബി വിഭാഗക്കാരനായ മനോഹർലാൽ ഖട്ടറിനെ മുൻനിർത്തിയാണ് ബി.ജെ.പി ആദ്യമായി സംസ്ഥാനം പിടിച്ചെടുത്തത്.
ബി.െജ.പി ഇന്ന് കൂടുതൽ പ്രതീക്ഷയിലാണ്. പ്രക്ഷോഭത്തിന് ശേഷം മുമ്പത്തേക്കാൾ ജാട്ട് വിരുദ്ധത സംസ്ഥാനത്ത് വർധിച്ചിട്ടുണ്ട്. എന്നാൽ, ജാട്ട് സ്വാധീനമില്ലാത്ത മണ്ഡലങ്ങളിൽ ഇതര വിഭാഗത്തിൽപ്പെട്ടവരെ നിർത്തി തങ്ങളുടെ കോട്ട പിടിച്ചെടുക്കാനുള്ള കളിയിലാണ് കോൺഗ്രസും.
കോൺഗ്രസിന് റോഹ്തകിൽ തന്നെ പ്രതീക്ഷ
2014ലെ മോദി തരംഗത്തിൽ ബി.ജെ.പി ഹരിയാന തൂത്തുവാരിയപ്പോൾ കോൺഗ്രസിന് ആകെ ലഭിച്ച സീറ്റാണ് റോഹ്തക്. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ മകൻ ദീപേന്ദർ ഹൂഡയാണ് അന്നു വിജയച്ചത്. ഹൂഡ തന്നെയാണ് ഇക്കുറി റോഹ്തകിൽ മത്സരിക്കുന്നത്. ജാട്ട് വിഭാഗക്കാരനാണ് ഹൂഡ. മണ്ഡലത്തിലെ 10 ലക്ഷത്തിനു മുകളിൽ വരുന്ന ജാട്ട് വോട്ടിൽ തന്നെയാണ് റോഹ്തകിൽ ഹൂഡയുടെയും കോൺഗ്രസിെൻറയും കണ്ണ്.
എന്നാൽ, കർണാൽ മണ്ഡലത്തിൽനിന്ന് രണ്ടുതവണ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിൽ എത്തിയ അരവിന്ദ് ശർമയെയാണ് ബി.ജെ.പി നിർത്തിയിരിക്കുന്നത്. ബ്രാഹ്മണ വിഭാഗക്കാരനാണ് അരവിന്ദ് ശർമ. ജാട്ട് വോട്ടുകൾ കോൺഗ്രസിനും െഎ.എൻ.എൽ.ഡിക്കും ജെ.ജെ.പി- ആപ് സഖ്യത്തിനുമായി ഭിന്നിക്കും. പിന്നാക്ക വോട്ടുകൾ ബി.എസ്.പിയിലേക്കും പോകും. മറ്റു വിഭാഗങ്ങളുടെ വോട്ടുകൾ ഏകീകരിക്കും എന്നിങ്ങനെയാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
എന്നാൽ, ജാട്ട് വിഭാഗക്കാരനാണെങ്കിലും ഹൂഡ കുടുംബത്തോട് റോഹ്തകിലെ എല്ലാവർക്കും താൽപര്യമാണ്. സ്ഥലത്തെ പ്രശ്നപരിഹാര കേന്ദ്രമാണ് കുടുംബം. അധികാരത്തിലിരുന്നപ്പോൾ റോഹ്തകിൽ നടപ്പാക്കിയ വികസനത്തിെൻറ നീണ്ട നിരയുണ്ട് അവർക്ക് പറയാൻ. നാലുതവണ ലോക്സഭയിലേക്ക് വിജയിപ്പിച്ച റോഹ്തക് ഇക്കുറിയും ചതിക്കില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
ഹരിയാന നേരിടുന്ന പ്രധാന പ്രശ്നമാണ് തൊഴിലില്ലായ്മ. എന്നാൽ, മോദിയുടെ ദേശീയതക്കുമുന്നിൽ അവയെല്ലാം മറന്നുേപായിട്ടുണ്ട്. സംസ്ഥാനത്തെ മിക്ക വീടുകളിലും ഒരാൾ സൈനികനാണ്. അതുകൊണ്ടുതന്നെ മോദിയുടെ ദേശീയത എല്ലാവിധത്തിലും ഏശുന്നുണ്ട്.
തെൻറ കുടുംബത്തിെല വോട്ട് െഎ.എൻ.എൽ.ഡിക്കുപോവുമെന്നും എന്നാൽ, തെൻറ വോട്ട് മോദിക്കുള്ളതാണെന്നും റോഹ്തകിലേക്കുള്ള യാത്രയിൽ പരിചയപ്പെട്ട അനിരുദ്ധ് പറഞ്ഞു. ബി.ജെ.പിയോട് താൽപര്യമൊന്നുമില്ല. എന്നാൽ, മോദി തെൻറ ഹീറോയാണ്. തെൻറ സുഹൃത്തുക്കളും മോദിയുടെ ആരാധകരാണെന്ന് അനിരുദ്ധ് കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളം ബി.ജെ.പി വോട്ടുതേടുന്നതും മോദിയുടെ പേരിൽ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.