തിരുവനന്തപുരം: യു.ഡി.എഫ് പ്രവേശനത്തിന് അപേക്ഷ നൽകിയ കക്ഷികളുടെ നീണ്ടനിര കണ്ട ് ഉപസമിതിയംഗങ്ങൾ ഞെട്ടി. ഒാരോ കക്ഷികളും തങ്ങളുടെ അംഗസംഖ്യയും സ്വാധീനവും വിവരി ച്ചപ്പോൾ വീണ്ടും ഞെട്ടൽ. കോൺഗ്രസും ലീഗും ഇല്ലെങ്കിലും 20 സീറ്റിലും വിജയം ഉറപ്പിക്കാമെന്നായി. അത്രക്കുണ്ട് കണക്കുകളിലെ സ്വാധീനം. പരസ്പരം പുറത്താക്കിയ പാർട്ടികളും ഘടകകക്ഷിയാകാനെത്തി.
എസ്.ആർ.പി, സി.കെ. ജാനുവില്ലാത്ത ജെ.ആർ.എസ്, ആർ.ജെ.ഡി എന്നീ പാർട്ടികളുടെ രണ്ട് വീതം ഗ്രൂപ്പുകൾ എത്തി. ഇതിന് പുറമെ കേരള കാമരാജ് കോൺഗ്രസ്, ജെ.എസ്.എസ് -രാജൻ ബാബു, െഎ.എൻ.എൽ-െഡമോക്രാറ്റിക്, സമാജ്വാദി പാർട്ടി എന്നിവരും ചർച്ചക്കെത്തി.
ബി.എസ്.പിയെ വിളിച്ചിരുന്നുവെങ്കിലും അവർ എത്തിയില്ല. ഒാരോ കക്ഷികളും അവരുടെ അംഗസംഖ്യ, സ്വാധീനം, കമ്മിറ്റികളുടെ വിവരം എന്നിവ കൈമാറി. ഇതിനിടെ, ലോക്സഭ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾ 12, 13 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.