തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ മുൻ എം.എൽ.എ ബി.ബാബു പ്രസാദ് യു.ഡി.എഫ് സ്ഥാനാർഥിയാകും. കോൺഗ്രസ് മത്സരിക്കുന്ന സീറ്റായതിനാൽ അദ്ദേഹത്തിെൻറ പേര് പാർട്ടി ൈഹകമാൻഡിെൻറ അനുമതിയോടെ ഞായറാഴ്ച സംസ്ഥാനത്ത് ഒൗദ്യോഗികമായി പ്രഖ്യാപിക്കും.12ന് നാമനിർദേശ പത്രിക സമർപ്പിക്കും.
യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കുന്നതിന് മുന്നോടിയായി എം.പി. വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവെച്ച ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് 23ന് ആണ് നിശ്ചയിച്ചിട്ടുള്ളത്. നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശം. സഭയിലെ അംഗബലം അനുസരിച്ച് ഇടതുമുന്നണിക്ക് അനായാസ വിജയം ഉറപ്പാണ്. എങ്കിലും ഹരിപ്പാട് മുൻ എം.എൽ.എ കൂടിയായ ബാബു പ്രസാദിനെ രംഗത്തിറക്കാൻ യു.ഡി.എഫ് തീരുമാനിക്കുകയായിരുന്നു.
നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വിജയം ഉറപ്പാണെങ്കിലും യു.ഡി.എഫ് വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിച്ചിട്ടുള്ള കേരള കോൺഗ്രസ്-മാണി ഗ്രൂപ്പിെൻറ നിലപാട് ആയിരിക്കും ശ്രദ്ധേയം. നിലപാട് 18ന് യോഗം ചേർന്ന് പ്രഖ്യാപിക്കുമെന്നാണ് അവർ പ്രഖ്യാപിച്ചിട്ടുള്ളത്. അവരുടെ തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തെ ഒരുവിധത്തിലും സ്വാധീനിക്കില്ലെങ്കിലും നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ ശ്രദ്ധിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.