തിരുവനന്തപുരം: ‘മലപോലെ വന്നത് എലിപോലെ പോയി’ എന്ന ചൊല്ലിനെ അന്വർഥമാക്കുന്നതാണ് ബാർ കോഴക്കേസിൽ അന്വേഷണം അവസാനിപ്പിക്കാനുള്ള വിജിലൻസ് തീരുമാനം. കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും 45 ദിവസം കോടതി നൽകിയിട്ടുണ്ടെന്നും വിജിലൻസ് ആവർത്തിക്കുേമ്പാഴും കേസിൽ മതിയായ തെളിവില്ലെന്നത് സത്യം തന്നെയാണെന്ന് വിജിലൻസ് വൃത്തങ്ങൾ സമ്മതിക്കുന്നു.
കെ.എം. മാണിയെ പോലെ കേരളത്തിലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകെൻറ രാജിക്കുൾപ്പെടെ വഴിെവച്ച ബാർ കോഴക്കേസ് അവസാനിപ്പിക്കാൻ വിജിലൻസ് ഒരുങ്ങുേമ്പാൾ അത് മാണിയുടെ രാഷ്ട്രീയവിജയം കൂടിയാണ്. ഇടതുമുന്നണിയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്ന മാണിക്കും അദ്ദേഹത്തെ സ്വീകരിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്ന മുന്നണി നേതൃത്വത്തിനും ഇൗ നടപടി ആശ്വാസംപകരുന്നു. എന്തായാലും ഒന്നരമാസത്തിനുള്ളിൽ ബാർ കോഴക്കേസിൽ വിജിലൻസിെൻറ അന്തിമ നിലപാട് വരും.
ഒരു ചാനൽ പരിപാടിയിൽ ബാറുടമയായിരുന്ന ബിജു രമേശ് ഉന്നയിച്ച ആരോപണമാണ് രാഷ്ട്രീയവിവാദമായും പിന്നീട് പരാതിയായും വിജിലൻസിന് മുന്നിലെത്തിയത്. ഇൗ കേസിൽ മൂന്നുതവണയാണ് വിജിലൻസ് അന്വേഷണം നടന്നത്. ഇതിനിടയിൽ പലതരത്തിലുള്ള ആരോപണങ്ങളുമുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതും കേസിെൻറ പ്രത്യേകതയായിരുന്നു. 2014 ഒക്ടോബർ 31നാണ് ബിജു രമേശിെൻറ വെളിപ്പെടുത്തലുണ്ടായത്.
തുടർന്ന് ആ വിവാദം രാഷ്ട്രീയമായി തന്നെ പ്രതിപക്ഷമായിരുന്ന ഇടതുമുന്നണി ഏറ്റെടുത്തു. മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമാക്കി. നിയമസഭയിലുൾപ്പെടെ അക്രമകരമായ പ്രതിഷേധമാണ് എൽ.ഡി.എഫ് ഉയർത്തിയത്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ അന്വേഷണമാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതിനൽകി. പണം കൈമാറുന്നത് കണ്ടെന്ന് ബിജു രമേശിെൻറ ഡ്രൈവർ അമ്പിളി മൊഴിയുംനൽകി. 2014 ഡിസംബർ പത്തിന് മാണിയെ പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മാണിക്കെതിരെ സാഹചര്യത്തെളിവുണ്ടെന്ന് എസ്.പി ആർ. സുകേശൻ നിലപാടെടുക്കുകയുമുണ്ടായി. എന്നാൽ കേസ് വേണ്ടെന്ന് നിയമോപദേശകനും എ.ഡി.ജി.പി ഷെയ്ക്ക് ദർബേശ് സാഹിബും നിലപാടെടുത്തു.
തുടർന്ന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് കോടതിയിൽ റിപ്പോർട്ടും നൽകി. എന്നാൽ തുടരന്വേഷണമാവശ്യപ്പെട്ട് വി.എസിേൻറതുൾപ്പെടെ 11 ഹരജികൾ കോടതിയിലെത്തി. തുടർന്ന് തുടരന്വേഷണത്തിന് കോടതി നിർദേശിച്ചു. എന്നാൽ തുടരന്വേഷണത്തിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് സർക്കാർ എത്തിയശേഷം വീണ്ടും റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു. കഴിഞ്ഞവർഷം ആഗസ്റ്റ് 27ന് കേസിൽ സമ്മർദമുണ്ടായെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആർ. സുകേശെൻറ ഹരജി പരിഗണിച്ച് വീണ്ടും തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
ആ അന്വേഷണമാണ് ഇേപ്പാൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടിൽ വീണ്ടും വിജിലൻസിനെ എത്തിച്ചിട്ടുള്ളത്. ഏറെ രാഷ്ട്രീയപ്രാധാന്യവും ഇൗ വിജിലൻസ് നടപടിയിലൂടെ പുറത്തുവരികയാണ്. യു.ഡി.എഫുമായുള്ള ബന്ധം അവസാനിപ്പിച്ച് നിൽക്കുന്ന മാണിക്ക് ഇൗ കേസ് അവസാനിപ്പിക്കുന്നതോടെ ഇടതുമുന്നണിയിലേെക്കത്താനുള്ള അവസരംകൂടി ഒരുങ്ങുകയാണ്.
സംസ്ഥാനത്തെ ബാറുകൾ പൂട്ടിയതിനെ തുടർന്നാണ് കോഴവിവാദം സംബന്ധിച്ച വെളിപ്പെടുത്തലുണ്ടാകുന്നത്. അതിനുപിന്നിൽ ചില രാഷ്ട്രീയ നീക്കങ്ങളുണ്ടായിരുന്നെന്ന ആരോപണവും ശക്തമായിരുന്നു. മുമ്പ് ഇൗ വിഷയത്തിൽ മാണിക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന എൽ.ഡി.എഫിെൻറ ഭരണകാലത്തുതന്നെ ഇൗ കേസ് അവസാനിപ്പിക്കുെന്നന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.