കൊൽക്കത്ത: പശ്ചിമ ബംഗാളിൽനിന്നുള്ള രാജ്യസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പി ന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രിക തള്ളി. ഇതോടെ മറ്റ് അഞ്ച് സ്ഥാനാർഥിക ൾ മത്സരമില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.
മാർച്ച് 26ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ രാജ്യസഭ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്ന ദിനേശ് ബജാജിെൻറ പത്രികക്ക് ഒപ്പമുള്ള സത്യവാങ്മൂലത്തിൽ നോട്ടറി സാക്ഷ്യപ്പെടുത്തിയില്ല എന്നു ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. നിശ്ചിത മാതൃകയിലല്ല സമർപ്പിച്ചത് എന്നു ചൂണ്ടിക്കാട്ടി തെൻറ പത്രിക വരണാധികാരി തള്ളിയതായി ദിനേശ് ബജാജ് കൊൽക്കത്തയിൽ പറഞ്ഞു.
മറ്റു സ്ഥാനാർഥികളായ, തൃണമൂലിെൻറ നാലും സി.പി.എം-കോൺഗ്രസ് പിന്തുണയുള്ള ഒരു സ്ഥാനാർഥിയും ഇതോടെ മത്സരമില്ലാതെ തെരഞ്ഞെടുക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.