ബൈചുങ് ബൂട്ടിയ പുതിയ പാർട്ടി രൂപീകരിക്കുന്നു

ഗാങ്ടോക്ക്: ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനായിരുന്ന ബൈചുങ് ബൂട്ടിയ പുതിയ പാർട്ടി രൂപീകരിക്കുന്നു. തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ച് രണ്ട് മാസം തികയുന്നതിന് മുൻപെയാണ് ബൂട്ടിയയുടെ പാർട്ടി പ്രഖ്യാപനം. വ്യാഴാഴ്ച ഡൽഹിയിൽ വെച്ചാണ് പുതിയ പാർട്ടി പ്രഖ്യാപിക്കുക.

സിക്കിമിലെ ജനങ്ങളുടെ നന്മക്കും വികസനത്തിനും വേണ്ടി നിലകൊള്ളുന്നതായിരിക്കും തന്‍റെ പാർട്ടിയെന്ന് ബൂട്ടിയ പ്രതികരിച്ചു. സിക്കിം ജനതയുടെ സന്തോഷത്തിനാണ് പാർട്ടി ഊന്നൽ നൽകുന്നത്. എല്ലാറ്റിനും ഉപരിയായി അഴിമതിക്ക് എതിരെയുള്ള പോരാട്ടമാണ് ലക്ഷ്യം. സിക്കിമിൽ നടന്ന പല അഴിമതി കേസുകളിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും ബൂട്ടിയ പറഞ്ഞു.

പാർട്ടിയുടെ പേര് ഡൽഹിയിലായിരിക്കും പ്രഖ്യാപിക്കുക. രണ്ടു മൂന്നാഴ്ചയോടെ പ്രവർത്തനങ്ങൾ ശരിയായ നിലയിലാകും. താഴേതട്ടു മുതലുള്ള പ്രശ്നങ്ങൾ പഠിക്കാൻ പ്രവർത്തകരെ പരിശീലിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങൾ ദേശീയ തലത്തിൽ ഉയർത്തുന്നതിനായി വനിത വിങ്ങും പ്രവർത്തിക്കും.

ഈ വ്യവസ്ഥിതിയെ മാറ്റിയെടുക്കാൻ അതിന് അകത്തുനിന്നുകൊണ്ടു മാത്രമേ സാധ്യമാകൂ. പുറത്തുനിന്ന് കരഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല. കുടുുംബം ആദ്യം എന്‍റെ തീരുമാനത്തിനെതിരായിരുന്നു. രാഷ്ട്രീയ വൃത്തികെട്ട കാര്യമാണെന്നായിരുന്നു അവരുടെ നിലപാട്. സിക്കിമിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശരിയായ രാഷ്ട്രീയ വേദി വേണമെന്ന് ഇപ്പോൾ  അവരും തിരിച്ചറിഞ്ഞിരിക്കുന്നു എന്നും ബൂട്ടിയ പ്രതികരിച്ചു.
 

Tags:    
News Summary - Bhaichung Bhutia to Launch His Political Party Tomorrow-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.