ന്യൂഡൽഹി: മുപ്പവരപ്പ് വെങ്കയ്യ നായിഡു എന്ന എം.വെങ്കയ്യ നായിഡു ബി.ജെ.പിയുടെ ദക്ഷിണേന്ത്യൻ മുഖമാണ്. ഉത്തരേന്ത്യൻ പാർട്ടിയായ ബി.ജെ.പിക്ക് ദക്ഷിണേന്ത്യയിൽ സ്വാധീനം ഉണ്ടാക്കുന്നതിൽ വെങ്കയ്യ നായിഡു നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സാധാരണ കുടുംബത്തിൽ ജനിച്ച് ഉപരാഷ്ട്രപതി പദം വരെയെത്താൻ വെങ്കയ്യ നായിഡുവിനെ സഹായിച്ചത് ആർ.എസ്.എസുമായുള്ള ബന്ധമാണ്.
ആർ.എസ്.എസിലൂടെയാണ് വെങ്കയ്യ നായിഡു പൊതുപ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് എ.ബി.വി.പിയിലൂടെ വിദ്യാർഥി നേതാവായി. 1972ലെ ജയ് ആന്ധ്ര പ്രസ്ഥാനത്തിലൂടെയായിരുന്നു മുൻനിര രാഷ്ട്രീയത്തിലേക്കുള്ള വെങ്കയ്യയുടെ ചുവടുവെപ്പ്. ജയപ്രകാശ് നാരായണെൻറ അഴിമതിവിരുദ്ധ സമരങ്ങൾക്ക് ആന്ധ്രയിൽ നേതൃത്വം നൽകി നൽകിക്കൊണ്ട് അടിയന്തരാവസ്ഥക്കാലത്ത് ജയിലടയ്ക്കപ്പെട്ടു. 1978-ലും 1983-ലും ആന്ധ്ര നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1998-ൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായതോടെയാണ് വെങ്കയ്യ ദേശീയരാഷ്ട്രീയത്തിെൻറ പടവുകൾ കയറിയത്. 2002 മുതൽ 2004 വരെ ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്നു. 1998 മുതൽ തുടർച്ചയായി രാജ്യസഭാംഗമായി പ്രവർത്തിക്കുന്നു.
1999-ൽ വാജ്പേയി സർക്കാറിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രിയായി. നരേന്ദ്രമോദി സർക്കാറിൽ നഗരവികസന മന്ത്രാലയത്തിെൻറയും വാർത്തവിനിമയ മന്ത്രാലയത്തിെൻറയും ചുമതലയാണ് വെങ്കയ്യ നായിഡു വഹിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.