തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിെൻറ ‘ചാണക്യൻ’ എന്ന് ബി.ജെ.പിക്കാർ വിശേഷിപ്പിക്കുന്ന ദേശീയ അധ്യക്ഷൻ അമിത് ഷായുടെ തന്ത്രങ്ങൾ കേരളത്തിൽ ‘ക്ലച്ച്’ പിടിക്കുന്നില്ല. ഏറെ പ്രതീക്ഷേയാടെ മൂന്നു ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ഷാ കടുത്ത അതൃപ്തിയോടെയാണ് മടങ്ങിയത്. മൂന്നുദിവസമായി പങ്കെടുത്ത പാർട്ടി പരിപാടികളിലെല്ലാം കടുത്ത അസംതൃപ്തിയാണ് അദ്ദേഹം രേഖപ്പെടുത്തിയത്. ചില യോഗങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ച നീരസവും ക്ഷോഭവുമെല്ലാം ഇത് അടിവരയിടുന്നു. മറ്റു സംസ്ഥാനങ്ങളിൽ തീവ്രഹിന്ദുത്വത്തിൽ ഉൗന്നിയുള്ള അമിത് ഷായുടെ തന്ത്രങ്ങൾ വിജയം കണ്ടപ്പോൾ കേരളത്തിൽ അതു വിലപ്പോവില്ലെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷങ്ങളെയും പട്ടികവിഭാഗങ്ങളെയും വിശ്വാസത്തിലെടുക്കാൻ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടത്. മോദി സർക്കാറിെൻറ നേട്ടങ്ങൾ അക്കമിട്ട് നിരത്തി കേരളീയരെ കൈയിലെടുക്കാമെന്ന പ്രതീക്ഷയും ഷാക്ക് ഉണ്ടായിരുന്നു. അതിലും കാര്യമായ പ്രതികരണമുണ്ടായില്ല. മറ്റു മുന്നണികളിൽനിന്ന് ചില പ്രമുഖർ ബി.ജെ.പിയിെലത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാലതുണ്ടായില്ല. പ്രമുഖ താരങ്ങൾ, സാംസ്കാരിക നായകർ എന്നിവർ പെങ്കടുക്കുമെന്ന അവകാശവാദമായി സംഘടിപ്പിച്ച സൗഹൃദക്കൂട്ടായ്മയിൽ പാർട്ടിയുടെ സ്ഥിരംമുഖങ്ങൾ മാത്രമാണ് പങ്കെടുത്തത്.
സമൂഹത്തിെൻറ വിവിധ തുറകളിെല ആയിരത്തോളം പേരെയാണ് ചടങ്ങിന് ക്ഷണിച്ചത്. എന്നാൽ, പ്രമുഖരാരും എത്തിയില്ല. ന്യൂനപക്ഷ, പട്ടികവിഭാഗങ്ങളിൽനിന്നുള്ളവരുടെ സാന്നിധ്യവും പ്രതീക്ഷിച്ചിരുന്നു. ഒടുവിൽ, സഭാമേലധ്യക്ഷന്മാരെ അവരുടെ പള്ളിമേടയിൽ പോയി കാണേണ്ട ഗതികേടും അമിത് ഷാക്കുണ്ടായി. ഇതരസംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം പൂർത്തിയാക്കിക്കഴിഞ്ഞപ്പോൾ കേരളത്തിൽ ഒന്നും മുന്നോട്ടുപോയിട്ടില്ല. ഇതും അമിത് ഷായുടെ പ്രതീക്ഷക്ക് മങ്ങലേൽപിച്ചു.
ആദ്യം ഒരാളെ ജയിപ്പിക്ക്, എന്നിട്ട് സ്ഥാനമാനങ്ങൾ ചോദിക്കെന്ന് പറയാൻ അമിത് ഷായെ പ്രേരിപ്പിച്ചതും ഇക്കാര്യങ്ങളാണ്. കേരളത്തിലെ പ്രവർത്തനങ്ങളും പരിപാടികളും വ്യക്തമാക്കാൻ മാധ്യമപ്രവർത്തകരെ കാണുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, അവസാനനിമിഷം വാർത്താസമ്മേളനം ഒഴിവാക്കി. പകരം മാധ്യമമേധാവികളുമായി ചർച്ച നടത്തി. എന്നാൽ, അതിലും കാര്യമായ പങ്കാളിത്തമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.