അഹ്മദാബാദ്: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ പോരാട്ടം കനത്തിട്ടും മുഖ്യമന്ത്രി സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ ബി.ജെ.പിയും കോൺഗ്രസും. ഭരണം ലഭിച്ചാൽ ആരെയാണ് തങ്ങൾ മുഖ്യമന്ത്രിയാക്കുകയെന്ന് ജനങ്ങേളാട് പറയാതെയാണ് ഇരു പാർട്ടികളും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആരെയെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ പാർട്ടിയിലെ എതിരാളികൾ ‘പാര’യുമായി രംഗത്തിറങ്ങുമെന്ന് കേന്ദ്ര നേതൃത്വങ്ങൾ ഭയക്കുന്നു. ആദ്യഘട്ട പത്രിക സമർപ്പണം ചൊവ്വാഴ്ച ആരംഭിക്കും. എന്നാൽ, മുഖ്യ എതിരാളികൾ സ്ഥാനാർഥി പട്ടികയും പുറത്തിറക്കിയില്ല. ആം ആദ്മി പാർട്ടി 11 പേരെ പ്രഖ്യാപിച്ചിട്ടുണ്ട്.
സൗരാഷ്ട്ര-കച്ച് മുതൽ തെക്കൻ ഗുജറാത്ത് വരെയുള്ള മേഖലകളിലെ 89 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിൽ പത്രിക നൽകാനുള്ള അവസാന തീയതി നവംബർ 22 ആണ്. ആദ്യഘട്ടത്തിൽ 19 ജില്ലകളിലാണ് പോളിങ്.ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാലും വിജയ് രൂപാനിയെ മുഖ്യമന്ത്രി പദവിയിൽ നിലനിർത്തുമെന്ന് പാർട്ടി നേതൃത്വം ഉറപ്പിച്ചുപറയുന്നില്ല. സംസ്ഥാനത്ത് ശക്തമായ സ്വാധീനമുള്ള പാട്ടിദാർ, ഒ.ബി.സി, ദലിത് വിഭാഗങ്ങൾ എതിരായതോടെ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാണ്.
ഇൗ വിഭാഗങ്ങൾ വിവിധ സമയങ്ങളിൽ നടത്തിയ സമരം കൈകാര്യം ചെയ്യുന്നതിൽ രൂപാനി പരാജയപ്പെെട്ടന്നാണ് വിലയിരുത്തൽ. 2015 ജനുവരിയിൽ നടന്ന പാട്ടിദാർ സംവരണ പ്രക്ഷോഭം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിെൻറ പേരിലാണ് മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പേട്ടലിനെ അമിത് ഷാ മാറ്റിയത്. പകരം തനിക്ക് വിശ്വാസമുള്ള രൂപാനിയെ നിയമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിലയിരുത്തൽ.
ഗുജറാത്തിലെ ‘യുവതുർക്കികൾ’ എന്നറിയപ്പെടുന്ന ഹാർദിക് പേട്ടൽ, അൽപേഷ് താകോർ, ജിഗ്നേഷ് മേവാനി എന്നിവർ എതിരായതും ബി.ജെ.പിയെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ എങ്ങനെയെങ്കിലും ഭരണം നിലനിർത്തുന്നതിലാണ് ശ്രദ്ധ. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാത്തതിന് പ്രധാന കാരണം പാർട്ടിയിലെ സ്ഥാനമോഹികളാണ്. തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം നേതൃത്വം അംഗീകരിക്കാത്തതാണ് ശങ്കർ സിങ് വഗേല പാർട്ടി വിടാൻ പ്രധാന കാരണം.
അതേസമയം, പി.സി.സി പ്രസിഡൻറ് ഭരത് സിങ് സോളങ്കി, സംസ്ഥാന ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി അശോക് ഗെഹ്ലോട്ട് എന്നിവർ കസേര നോട്ടമിട്ടിട്ടുണ്ട്. രണ്ടുപേരും അഹ്മദ് പേട്ടലുമായി അടുത്ത ബന്ധമുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.