തിരുവനന്തപുരം: ടോം വടക്കെൻറ വരവിൽ ബി.ജെ.പി സംസ്ഥാന ഘടകത്തിന് ആശങ്ക. വടക്കൻ സ ്ഥാനാർഥിയായാൽ ധാരണയായ പലരും മാറേണ്ടിവരും. തൃശൂർ, പത്തനംതിട്ട സീറ്റുകളുടെ കാര ്യത്തിൽ തർക്കം പരിഹരിച്ചിട്ടുമില്ല.
തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിലൊന്നിൽ വടക് കൻ സ്ഥാനാർഥിയായാൽ പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാകും. മിക്ക മണ്ഡലങ്ങളിൽനിന്ന് മൂ ന്നുപേരടങ്ങുന്ന പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചിട്ടുള്ളത്. ശനിയാഴ്ച പട്ടിക പ്രഖ്യാപിക്കുമെന്നാണറിയുന്നത്. ചിലയിടങ്ങളിൽ കേന്ദ്ര കമ്മിറ്റി നേരിട്ട് സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
തൃശൂർ, പത്തനംതിട്ട മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്ന് ലഭിച്ചില്ലെങ്കിൽ മത്സരത്തിനില്ലെന്ന നിലപാടിലാണ് ജന.സെക്രട്ടറി കെ. സുരേന്ദ്രൻ. പത്തനംതിട്ടയിൽ പരിഗണനയിലുള്ള ഒന്നാം പേരുകാരൻ പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ളയാണ്.
ടോം വടക്കൻ തൃശൂരിൽ സ്ഥാനാർഥിയാകുകയാണെങ്കിൽ പത്തനംതിട്ടയിൽ പിള്ള വിട്ടുവീഴ്ചക്ക് തയാറാകേണ്ടിവരും. അദ്ദേഹം അതിന് തയാറായില്ലെങ്കിൽ സുരേന്ദ്രന് സീറ്റില്ലാതാകും. വടക്കൻ ചാലക്കുടിയിൽ സ്ഥാനാർഥിയായാൽ പിള്ളയുടെ വിശ്വസ്തന്മാരിലൊരാളായ എ.എൻ. രാധാകൃഷ്ണന് സീറ്റ് നഷ്ടപ്പെടും. ശ്രീധരൻ പിള്ളയുടെ പ്രസിഡൻറ് സ്ഥാനവും തുലാസിലാണ്.
കുമ്മനം രാജശേഖരെൻറ മടങ്ങിവരവും കെ. സുരേന്ദ്രൻ ഉൾപ്പെട്ട വിഭാഗം കരുത്താർജിച്ചതും പിള്ളക്ക് ഭീഷണിയായുണ്ട്. അതിനാൽ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീറ്റെങ്കിലും ലഭിച്ചില്ലെങ്കിൽ പിള്ള തെറിക്കാനുള്ള സാധ്യതയും ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.