തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി മത്സരിക്കാൻ എൻ.ഡി.എ നേതൃയോഗത്തിൽ തീരുമാനം. ബി.ജെ.പി യോഗം ചേർന്ന് സ്ഥാനാർഥിയെ ഉടൻ തീരുമാനിക്കുമെന്ന് തീരുമാനങ്ങൾ വിശദീകരിച്ച കൺവീനർ കുമ്മനം രാജശേഖരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശീയ ജനാധിപത്യ സഖ്യത്തിന് ആഴത്തിൽ വേരുകളുള്ള മണ്ഡലമാണ് ചെങ്ങന്നൂർ. വിജയം ഉറപ്പാണെന്നും അതിനായി കർമപദ്ധതിക്ക് രൂപംനൽകിയതായും അദ്ദേഹം അറിയിച്ചു.
കേരളം ഭരിക്കുന്നത് അഴിമതിക്കാരെയും മാഫിയകളെയും സംരക്ഷിക്കുന്ന സർക്കാറാണെന്ന് യോഗം വിലയിരുത്തിയതായി കുമ്മനം പറഞ്ഞു. തിങ്കളാഴ്ച ആലപ്പുഴയിൽ എൻ.ഡി.എ ജില്ല നേതൃയോഗം ചേരും. തുടർന്ന് എല്ലാ ഘടകകക്ഷികളും ചെങ്ങന്നൂർ നിയോജകമണ്ഡലം നേതൃയോഗം വിളിക്കും. മാർച്ച് നാലിന് എൻ.ഡി.എയുടെ നിയോജകമണ്ഡലം യോഗം ചെങ്ങന്നൂരിൽ നടത്താനും യോഗം തീരുമാനിച്ചു. അഡ്വ. പി.എസ്. ശ്രീധരൻപിള്ള തന്നെയാകും ചെങ്ങന്നൂരിൽ ബി.ജെ.പി സ്ഥാനാർഥിയാകുകയെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.