െഎ.എസ്​ ബന്ധം: ഗുജ​റാത്തിൽ അറസ്​റ്റിലായ വ്യക്​തിയെചൊല്ലി ബി.ജെ.പി-കോ​ൺ​ഗ്ര​സ് വാക്​പോര്

അ​ഹ്​​മ​ദാ​ബാ​ദ്​: ​െഎ.​എ​സ്​ ബ​ന്ധ​ത്തി​​​െൻറ പേ​രി​ൽ ഗു​ജ​​റാ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ വ്യ​ക്​​തി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ചൊ​ല്ലി ബി.​ജെ.​പി-​കോ​ൺ​ഗ്ര​സ്​ വാ​ക്​​പോ​ര്. അ​റ​സ്​​റ്റി​ലാ​യ യു​വാ​വ്​ ജോ​ലി​ചെ​യ്​​തി​രു​ന്ന ഭ​റൂ​ച്ചി​ലെ സ​ർ​ദാ​ർ പ​േ​ട്ട​ൽ ഹോ​സ്​​പി​റ്റ​ൽ ആ​ൻ​ഡ്​ ഹാ​ർ​ട്ട്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​​​െൻറ ട്ര​സ്​​റ്റി​യാ​ണ്​ പ്ര​മു​ഖ കോ​ൺ​ഗ്ര​സ്​ നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ അ​ഹ്​​മ​ദ്​ പ​േ​ട്ട​ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്​ തീ​വ്ര​വാ​ദ​ബ​ന്ധ​മു​ണ്ടെ​ന്നു​മാ​ണ്​ ബി.​ജെ.​പി​യു​ടെ ആ​രോ​പ​ണം. നി​യ​മ​സ​ഭ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ​തി​രാ​യ ആ​യു​ധ​മാ​യി പ്ര​ശ്​​ന​ത്തെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നാ​ണ്​ ബി.​ജെ.​പി ശ്ര​മം. ആ​രോ​പ​ണം അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ അ​ഹ്​​മ​ദ്​ പ​േ​ട്ട​ൽ പ​റ​ഞ്ഞു. അ​തി​നി​ടെ, ഇ​തേ​ക്കു​റി​ച്ച്​ സ​മ​ഗ്ര അ​േ​ന്വ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ജ​ന​താ​ദ​ൾ-​യു നേ​താ​വും ബി​ഹാ​ർ മു​ഖ്യ​മ​​ന്ത്രി​യു​മാ​യ നി​തീ​ഷ്​ കു​മാ​റും രം​ഗ​ത്തെ​ത്തി. 

ഒ​ക്​​ടോ​ബ​ർ 25നാ​ണ്​ ഭീ​ക​ര​വി​രു​ദ്ധ സ്​​ക്വാ​ഡ്​ ​െഎ.​എ​സ്​ ബ​ന്ധം സം​ശ​യി​ച്ച്​ ര​ണ്ട്​ യു​വാ​ക്ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഇ​വ​ർ​ക്കെ​തി​രെ വ്യ​ക്​​ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ അ​ഹ്​​മ​ദാ​ബാ​ദി​ൽ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ പ​ദ്ധ​തി​യി​െ​ട്ട​ന്നും ഭീ​ക​ര​വി​രു​ദ്ധ സ്​​ക്വാ​ഡ് അ​റി​യി​ച്ചി​രു​ന്നു. ഡി​സം​ബ​ർ 18ന്​ ​ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ്​ സൂ​റ​ത്ത്​ നി​വാ​സി​ക​ളാ​യ മു​ഹ​മ്മ​ദ്​ കാ​സിം സ്​​റ്റിം​ബ​ർ​വാ​ല, ഉ​ബൈ​ദ്​ അ​ഹ്​​മ​ദ്​ മി​ർ​സ എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​തി​ൽ കാ​സിം, സ്​​ഫോ​ട​നം ന​ട​ത്തി​യ ശേ​ഷം ജ​മൈ​ക്ക​യി​ലേ​ക്ക്​ ര​ക്ഷ​പ്പെ​ടാ​ൻ പ​ദ്ധ​തി​യി​ട്ട​താ​യും എ.​ടി.​എ​സ്​ പ​റ​ഞ്ഞി​രു​ന്നു. 
ഇ​തി​നി​ട​യി​ലാ​ണ്​ പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ്​ കാ​സിം സ്​​റ്റിം​ബ​ർ​വാ​ല സ​ർ​ദാ​ർ പ​േ​ട്ട​ൽ ഹോ​സ്​​പി​റ്റ​ൽ ആ​ൻ​ഡ്​​ ഹാ​ർ​ട്ട്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​​ൽ എ​ക്കോ​ഗ്രാ​ഫി ടെ​ക്​​നി​ഷ്യ​നാ​യി​രു​ന്നെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. 

അ​ഹ്​​മ​ദ്​ പ​േ​ട്ട​ൽ ആ​ശു​പ​ത്രി​യു​ടെ ട്ര​സ്​​റ്റി​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ്​ ഭീ​ക​ര​ർ​ക്ക്​ ജോ​ലി​ന​ൽ​കു​ന്ന സം​ഘ​ട​ന​യാ​യി ത​രം​താ​ഴ്ന്നെ​ന്നും ഗു​ജ​​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി വി​ജ​യ്​ രൂ​പാ​നി ക​ഴി​ഞ്ഞ​ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു. അ​ഹ്​​മ​ദ്​ പ​േ​ട്ട​ലി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി​യും ബി.​ജെ.​പി ​ഉ​പാ​ധ്യ​ക്ഷ​നു​മാ​യ മു​ഖ്​​താ​ർ അ​ബ്ബാ​സ്​ ന​ഖ​്​​​വി​യും രം​ഗ​ത്തു​വ​ന്നു. 1979 മു​ത​ൽ അ​ഹ്​​മ​ദ്​ പ​േ​ട്ട​ലി​ന്​ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ബി.​ജെ.​പി പ​രാ​ജ​യം മു​ന്നി​ൽ​ക​ണ്ട്​ അ​ടി​സ്​​ഥാ​ന​ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​വ​രു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ളി​ൽ വി​ഭാ​ഗീ​യ​ത സൃ​ഷ്​​ടി​ക്കാ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ ര​ൺ​ദീ​പ്​ സു​ർ​ജേ​വാ​ല തി​രി​ച്ച​ടി​ച്ചു. അ​​ഹ്​​മ​ദ്​ പ​േ​ട്ട​ൽ നേ​ര​േ​ത്ത ട്ര​സ്​​റ്റി​യാ​യി​രു​ന്നു​വെ​ങ്കി​ലും നി​ല​വി​ൽ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും അ​റ​സ്​​റ്റി​ലാ​യ വ്യ​ക്​​തി ഇ​പ്പോ​ൾ സ്​​ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്നി​ല്ലെ​ന്നും ​സ​ർ​ദാ​ർ പ​േ​ട്ട​ൽ ഹോ​സ്​​പി​റ്റ​ൽ ആ​ൻ​ഡ്​​ ഹാ​ർ​ട്ട്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ട്ര​സ്​​റ്റി ജ​യേ​ഷ്​ എ​ൻ. പ​േ​ട്ട​ൽ അ​റി​യി​ച്ചു. അ​പേ​ക്ഷ ക്ഷ​ണി​ച്ചു​ള്ള ഒ​ഴി​വി​ലേ​ക്ക്​  യോ​ഗ്യ​ത​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ മു​ഹ​മ്മ​ദ്​ കാ​സി​മി​നെ ടെ​ക്​​നി​ഷ്യ​നാ​യി നി​യ​മി​ച്ച​ത്. ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​േ​മ്പാ​ൾ അ​വ​രു​ടെ വ്യ​ക്​​തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ ആ​ശു​പ​ത്രി​ക്ക്​ അ​റി​യ​ണ​മെ​ന്നി​ല്ല. 2014 ൽ​ത​ന്നെ അ​ഹ്​​മ​ദ്​ പ​േ​ട്ട​ൽ ട്ര​സ്​​റ്റി​സ്​​ഥാ​നം ഒ​ഴി​ഞ്ഞി​ട്ടു​ണ്ട്​-​അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - BJP, Cong spar over Ahmed Patel's links with ISIS man-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.