െഎ.എസ് ബന്ധം: ഗുജറാത്തിൽ അറസ്റ്റിലായ വ്യക്തിയെചൊല്ലി ബി.ജെ.പി-കോൺഗ്രസ് വാക്പോര്
text_fieldsഅഹ്മദാബാദ്: െഎ.എസ് ബന്ധത്തിെൻറ പേരിൽ ഗുജറാത്തിൽ അറസ്റ്റിലായ വ്യക്തിയുമായുള്ള ബന്ധത്തെചൊല്ലി ബി.ജെ.പി-കോൺഗ്രസ് വാക്പോര്. അറസ്റ്റിലായ യുവാവ് ജോലിചെയ്തിരുന്ന ഭറൂച്ചിലെ സർദാർ പേട്ടൽ ഹോസ്പിറ്റൽ ആൻഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ട്രസ്റ്റിയാണ് പ്രമുഖ കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹ്മദ് പേട്ടലെന്നും അദ്ദേഹത്തിന് തീവ്രവാദബന്ധമുണ്ടെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. നിയമസഭതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരായ ആയുധമായി പ്രശ്നത്തെ ഉയർത്തിക്കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമം. ആരോപണം അടിസ്ഥാനരഹിതമാണെന്ന് അഹ്മദ് പേട്ടൽ പറഞ്ഞു. അതിനിടെ, ഇതേക്കുറിച്ച് സമഗ്ര അേന്വഷണം ആവശ്യപ്പെട്ട് ജനതാദൾ-യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും രംഗത്തെത്തി.
ഒക്ടോബർ 25നാണ് ഭീകരവിരുദ്ധ സ്ക്വാഡ് െഎ.എസ് ബന്ധം സംശയിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അഹ്മദാബാദിൽ ഭീകരപ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിെട്ടന്നും ഭീകരവിരുദ്ധ സ്ക്വാഡ് അറിയിച്ചിരുന്നു. ഡിസംബർ 18ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷ ശക്തമാക്കുന്നതിെൻറ ഭാഗമായി നടത്തിയ അന്വേഷണത്തിനിടയിലാണ് സൂറത്ത് നിവാസികളായ മുഹമ്മദ് കാസിം സ്റ്റിംബർവാല, ഉബൈദ് അഹ്മദ് മിർസ എന്നിവർ പിടിയിലായത്. ഇതിൽ കാസിം, സ്ഫോടനം നടത്തിയ ശേഷം ജമൈക്കയിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടതായും എ.ടി.എസ് പറഞ്ഞിരുന്നു.
ഇതിനിടയിലാണ് പിടിയിലായ മുഹമ്മദ് കാസിം സ്റ്റിംബർവാല സർദാർ പേട്ടൽ ഹോസ്പിറ്റൽ ആൻഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ എക്കോഗ്രാഫി ടെക്നിഷ്യനായിരുന്നെന്ന വിവരം പുറത്തുവന്നത്.
അഹ്മദ് പേട്ടൽ ആശുപത്രിയുടെ ട്രസ്റ്റിയാണെന്നും കോൺഗ്രസ് ഭീകരർക്ക് ജോലിനൽകുന്ന സംഘടനയായി തരംതാഴ്ന്നെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. അഹ്മദ് പേട്ടലിനെതിരെ ആരോപണവുമായി കേന്ദ്രമന്ത്രിയും ബി.ജെ.പി ഉപാധ്യക്ഷനുമായ മുഖ്താർ അബ്ബാസ് നഖ്വിയും രംഗത്തുവന്നു. 1979 മുതൽ അഹ്മദ് പേട്ടലിന് ആശുപത്രിയുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി പരാജയം മുന്നിൽകണ്ട് അടിസ്ഥാനരഹിത ആരോപണങ്ങളുമായി രംഗത്തുവരുകയാണെന്നും ജനങ്ങളിൽ വിഭാഗീയത സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല തിരിച്ചടിച്ചു. അഹ്മദ് പേട്ടൽ നേരേത്ത ട്രസ്റ്റിയായിരുന്നുവെങ്കിലും നിലവിൽ ആശുപത്രിയുമായി ബന്ധമില്ലെന്നും അറസ്റ്റിലായ വ്യക്തി ഇപ്പോൾ സ്ഥാപനത്തിൽ ജോലിചെയ്യുന്നില്ലെന്നും സർദാർ പേട്ടൽ ഹോസ്പിറ്റൽ ആൻഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ട്രസ്റ്റി ജയേഷ് എൻ. പേട്ടൽ അറിയിച്ചു. അപേക്ഷ ക്ഷണിച്ചുള്ള ഒഴിവിലേക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് കാസിമിനെ ടെക്നിഷ്യനായി നിയമിച്ചത്. ജീവനക്കാരെ നിയമിക്കുേമ്പാൾ അവരുടെ വ്യക്തിപരമായ വിവരങ്ങൾ ആശുപത്രിക്ക് അറിയണമെന്നില്ല. 2014 ൽതന്നെ അഹ്മദ് പേട്ടൽ ട്രസ്റ്റിസ്ഥാനം ഒഴിഞ്ഞിട്ടുണ്ട്-അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.