തിരുവനന്തപുരം: സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിന് മെഡിക്കൽ കൗൺസിലിെൻറ അംഗീകാരം ലഭിക്കുന്നതിനുേവണ്ടി പാർട്ടി നേതാക്കൾ ഇടപെട്ട കോടികളുടെ അഴിമതി നടന്നതായി ബി.െജ.പി നിയോഗിച്ച അന്വേഷണ കമീഷൻ കണ്ടെത്തി. തിരുവനന്തപുരം വർക്കലയിലെ സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് പാർട്ടി നേതാവ് ആർ.എസ്. വിനോദ് 5.60 കോടി രൂപ കൈപ്പറ്റുകയും ഇതു കുഴൽപ്പണമായി ഡൽഹിയിലെത്തിക്കുകയുമായിരുന്നെന്ന അന്വേഷണ റിപ്പോർട്ട് ബി.ജെ.പിക്ക് കടുത്ത ക്ഷീണമായി.
ഡൽഹിയിലുള്ള സതീഷ് നായർക്കാണ് പണം നൽകിയിരിക്കുന്നത്. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപന ഉടമ 2017 മേയ് 19ന് പാർട്ടി സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ.പി. ശ്രീശൻ മാസ്റ്റർ, എ.കെ. നസീർ എന്നിവരെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. മേയ് 30ന് തിരുവനന്തപുരത്ത് ഇവർ സിറ്റിങ് നടത്തുകയും അന്വേഷണവിധേയരായ ആറുപേരിൽ അഞ്ചുപേരിൽനിന്ന് നേരിട്ടും ഒരാളിൽനിന്ന് ഫോൺ മുഖേനയും മൊഴിയെടുക്കുകയും ചെയ്തു. ഇതിെൻറ അടിസ്ഥാനത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് റിപ്പോർട്ട് സമർപ്പിച്ചത്.
പണം വാങ്ങിയെന്ന കാര്യം വിനോദ് സമ്മതിച്ചതായി റിപ്പോർട്ടിലുണ്ട്. അതു തെൻറ ബിസിനസിെൻറ ഭാഗം മാത്രമാണെന്നും തെന്ന സഹായിക്കുന്ന ആർക്കും ഇത്തരം സഹായങ്ങൾ ചെയ്തുകൊടുക്കാറുണ്ടെന്നും പാർട്ടിയെ ഒരു തരത്തിലും ബന്ധപ്പെടുത്താറില്ലെന്നും മൊഴി നൽകിയെന്നാണുള്ളത്.
മൊഴികളുടെ അടിസ്ഥാനത്തിൽ ഇതു വളരെ ഗുരുതര അഴിമതിയാരോപണമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് റിേപ്പാർട്ടിൽ വ്യക്തമാക്കുന്നു. പരാതിയിൽ കഴമ്പും സത്യവുമുണ്ടെന്ന കണ്ടെത്തലിെൻറ പശ്ചാത്തലത്തിൽ ഉചിത നടപടി സംസ്ഥാന അധ്യക്ഷൻ കൈക്കൊള്ളുന്നതാണ് അഭികാമ്യമെന്ന അഭിപ്രായത്തോടെയാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. െമാഴി നൽകിയ ഒരാൾ മറ്റൊരു വിഷയത്തിൽ എം.ടി. രമേശിെൻറ പേര് പരാമർശിക്കുന്നുെണ്ടങ്കിലും ഇത് അടിസ്ഥാനരഹിതമാണെന്ന് രമേശ്തന്നെ വ്യക്തമാക്കിയതായും പരാതിയിൽ ഇൗ പേര് പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, ആരോപണങ്ങൾ താൻ കമീഷന് മുന്നിൽ സമ്മതിച്ചിട്ടില്ലെന്നാണ് ആർ.എസ്. വിനോദ് പറയുന്നത്.
റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കർശന നടപടിയുണ്ടാകുമെന്നാണ് വിവരം. അടുത്ത ദിവസങ്ങളിൽതന്നെ ആലപ്പുഴയിൽ പാർട്ടിയുടെ കോർ കമ്മിറ്റി ചേരാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.