ന്യൂഡൽഹി: സ്ഥാപക നേതാവ് എൽ.കെ. അദ്വാനിക്ക് രോഷവും സങ്കടവും അടക്കാനാവുന്നില്ല. സ ്ഥാപക ദിനാഘോഷത്തിെൻറ അകമ്പടിയോടെ തെരഞ്ഞെടുപ്പുമേളം കൊഴുപ്പിക്കാൻ ബി.ജെ.പ ി കോപ്പു കൂട്ടുന്നതിനിടയിലാണ് മോദി-അമിത് ഷാമാരെ കടന്നാക്രമിക്കുന്ന കുറിപ്പ് അ ദ്വാനി പുറത്തിറക്കിയിരിക്കുന്നത്. മൂലക്കിരുത്തിയ മാർഗദർശക് മണ്ഡലിലെ മുതിർന് ന അംഗങ്ങളുടെ രോഷപ്രകടനം ബി.ജെ.പി നേരിടുന്ന ആഭ്യന്തര സംഘർഷത്തിെൻറ ആഴം വ്യക്ത മാക്കുന്നു.
91ാം വയസ്സിൽ വീണ്ടും സ്ഥാനാർഥിയാകാൻ അദ്വാനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്നിരിക്കും. എന്നാൽ, ഗാന്ധിനഗർ സീറ്റ് രാജ്യസഭാംഗം കൂടിയായ അമിത് ഷാക്ക് സംവരണം ചെയ്യുേമ്പാൾ, ആറു വട്ടം അവിടെനിന്ന് ജയിച്ച സ്ഥാപക നേതാവിനോട് കാണിേക്കണ്ട മര്യാദ മോദി-അമിത് ഷാമാർ കാട്ടിയില്ല. ഗുരുവര്യന്മാരെ ആദരിക്കുന്ന പാരമ്പര്യമൊക്കെ മേനിപറയുമെങ്കിലും ചെന്നു കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി അനുഗ്രഹം വാങ്ങണമെന്ന് തോന്നിയില്ല. ഒരു സാന്ത്വന വാക്ക് പറഞ്ഞില്ല.
യഥാർഥത്തിൽ അതുതന്നെയാണ് മാർഗദർശക മണ്ഡലിലേക്ക് ഒതുക്കിയിട്ട മുരളീ മനോഹർ ജോഷിക്കും ഉള്ളത്. കാൺപുർ സീറ്റ് അദ്ദേഹത്തിന് നിഷേധിച്ചു. ഇക്കുറി മത്സരിക്കേണ്ടതില്ലെന്ന വാറോല നൽകിയതല്ലാതെ, കൂടിയാലോചന നടത്താനോ അഭിപ്രായം തേടാനോ സമാശ്വസിപ്പിക്കാനോ ആദരം നിലനിർത്താനോ മോദി-അമിത് ഷാമാർ മെനക്കെട്ടില്ല. സീറ്റു നിഷേധിച്ചതിലെ സങ്കടം വ്യക്തമാക്കുന്ന ജോഷിയുടെ കത്ത് പുറത്തുവന്നത് ഇൗ പശ്ചാത്തലത്തിലാണ്. അദ്വാനിക്കു പിന്നാലെ ജോഷിയും ഇനി സ്ഥാപക ദിന കുറിപ്പ് എഴുതിയെന്നിരിക്കും.
ജനാധിപത്യത്തിെൻറ ഉത്സവമാണ് തെരഞ്ഞെടുപ്പ്. ഇൗ വേളയിൽ പാർട്ടിയിൽ എത്രത്തോളം ജനാധിപത്യമുണ്ട് എന്ന ചോദ്യം മാത്രമല്ല അദ്വാനി ഉയർത്തിയത്. എതിരാളികളെ ശത്രുക്കളായും ദേശദ്രോഹികളായും കാണുന്ന രീതി മോദി-അമിത് ഷാമാരുടെ സംഭാവനയാണെന്ന് അദ്വാനി പറഞ്ഞുവെക്കുന്നു. അത്തരത്തിൽ വിശുദ്ധനാകാൻ അദ്വാനിക്കോ ജോഷിക്കോ കഴിയില്ലെന്നതു മറുപുറം.
വിേദ്വഷത്തിെൻറ വിത്തു പാകി വർഗീയതയുടെ വിളവെടുപ്പു നടത്തി സാമുദായിക ധ്രുവീകരണം നടത്തി നേട്ടമുണ്ടാക്കുന്ന അധമ രാഷ്ട്രീയം ജനാധിപത്യ ഇന്ത്യയിൽ പരീക്ഷിച്ചു വിജയിപ്പിച്ചവരിൽ പ്രധാനിയാണ് അദ്വാനി. ഗുജറാത്ത് കലാപ വേളയിൽ നരേന്ദ്ര മോദിയെന്ന ശിഷ്യനെ സംരക്ഷിച്ചത് അദ്വാനിതന്നെ. ആ ശിഷ്യൻ ഉളിപ്രയോഗം നടത്തുേമ്പാൾ, കാലം കണക്കു തീർക്കുന്നു -അത്ര മാത്രം.
മോദി-അമിത് ഷാമാരുടെ അശ്വമേധത്തിൽ ഞെരിഞ്ഞമരുന്നത് അദ്വാനിയും ജോഷിയും മാത്രമല്ല. മോദിയെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിനെ എതിർത്ത പലരും പാർട്ടിയിൽ മൂലക്കായി. ആധിപത്യത്തിൻ കീഴിൽ പിടിച്ചുനിൽക്കാനാവാതെ പാർട്ടിവിട്ടവരും നിരവധി. ഉമ ഭാരതി, സുഷമ സ്വരാജ്, സുമിത്ര മഹാജൻ തുടങ്ങിയവർ കാര്യങ്ങൾ തിരിച്ചറിഞ്ഞ് മത്സരരംഗത്തുനിന്ന് സ്വയം പിന്മാറി നിൽക്കുന്നു. ശാന്തകുമാർ, കൽരാജ് മിശ്ര, ബി.സി ഖണ്ഡൂരി എന്നിവർക്കുമില്ല ടിക്കറ്റ്. പാർട്ടിവിട്ട് മറുവഴി നോക്കേണ്ടി വന്നവരുടെ പട്ടികയാകെട്ട, ഇങ്ങനെ വായിച്ചു തുടങ്ങാം: യശ്വന്ത് സിൻഹ, അരുൺ ഷൂരി, ശത്രുഘൻ സിൻഹ, കീർത്തി ആസാദ്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.