??????????????? ?????? ?? ?????? ????????? ??????????

കമ്യൂണിസ്​റ്റുകളുടെ വേരറുക്കണമെന്ന്​​ അമിത്​ ഷാ

തി​രു​വ​ന​ന്ത​പു​രം: അ​ക്ര​മ​രാ​ഷ്​​ട്രീ​യ​ത്തി​​​െൻറ വ​ക്താ​ക്ക​ളാ​യ ക​മ്യൂ​ണി​സ്​​റ്റു​ക​ളെ കേ​ര​ള മ​ണ്ണി​ല്‍നി​ന്ന്​ വേ​രോ​ടെ പി​ഴു​തെ​റി​യ​ണ​മെ​ന്ന് ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത്​ ഷാ. ​ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ വീ​ഴ്ത്തി​യ ചോ​ര​ക്ക്​ എ​ങ്കി​ലേ സ​മാ​ധാ​ന​മാ​കൂ. ത്രി​പു​ര​യി​ലും ബം​ഗാ​ളി​ലും ഇ​തു സാ​ധ്യ​മാ​യി, കേ​ര​ള​ത്തി​ലും അ​സാ​ധ്യ​മ​ല്ല. തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ ആ​റ് പാ​ര്‍ല​മ​​െൻറ്​ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്ത് ഭാ​ര​വാ​ഹി​ക​ളു​ടെ ക​ണ്‍വെ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ആ​ശ​യ​ത്തി​​​െൻറ​യോ ആ​ദ​ര്‍ശ​ത്തി​േ​ൻ​റ​യോ പേ​രി​ലു​ള്ള കൊ​ല​പാ​ത​ക​മ​ല്ല കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്, സ​ര്‍ക്കാ​ര്‍ പി​ന്തു​ണ​യോ​ടെ​യു​ള്ള  ക്രൂ​ര​ത​യാ​ണ്​. അ​തി​ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണം. ഇ​വി​ട​ത്തെ കൊ​ല​പാ​ത​ക രാ​ഷ്​​ട്രീ​യ​ത്തോ​ട്​ ബി.​ജെ.​പി പ്ര​തി​ക​രി​ച്ച​ത് ജ​നാ​ധി​പ​ത്യ മാ​ര്‍ഗ​ത്തി​ലാ​ണ്. 

വി​ക​സ​ന​ത്തി​ലാ​ണ് ബി.​ജെ.​പി വി​ശ്വ​സി​ക്കു​ന്ന​ത്. കേ​ര​ള സ​ര്‍ക്കാ​റി​ന്​ മോ​ദി സ​ര്‍ക്കാ​ര്‍ എ​ല്ലാ സ​ഹാ​യ​വും ചെ​യ്യു​ന്ന​തും വി​ക​സ​ന​ത്തി​നാ​ണ്. എ​ന്നാ​ല്‍, വേ​ണ്ട​വി​ധം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ സം​സ്ഥാ​ന​ത്തി​നാ​കു​ന്നി​ല്ല. എ​യിം​സും ഐ.​ഐ.​ടി​യും കോ​ച്ച് ഫാ​ക്ട​റി​യു​മൊ​ക്കെ യാ​ഥാ​ർ​ഥ്യ​മാ​കാ​ത്ത​ത് സം​സ്ഥാ​നം ഭ​രി​ച്ച​വ​രു​ടെ ക​ഴി​വു​കേ​ടു​മൂ​ല​മാ​ണ്. ദേ​ശീ​യ​പാ​ത വി​ക​സ​നം ഇ​ഴ​യു​ന്ന​തും രാ​ഷ്​​ട്രീ​യ കാ​ര​ണം കൊ​ണ്ടു​ത​ന്നെ. 

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ലോ​ക​രാ​ഷ്​​ട്ര​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന സ്വീ​ക​ര​ണം ഭാ​ര​ത​ത്തി​ലെ 130 കോ​ടി ജ​ന​ങ്ങ​ള്‍ക്ക് കി​ട്ടു​ന്ന സ്വീ​കാ​ര്യ​ത​യാ​ണ്. നേ​താ​ക്ക​ളു​ടെ വ്യ​ക്തി പ്ര​ഭാ​വ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​സ്ഥാ​ന​മ​ല്ല ബി.​ജെ.​പി. ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് സാ​ധി​ക്കു​മെ​ന്നും അ​മി​ത്​ ഷാ ​പ​റ​ഞ്ഞു. 

Tags:    
News Summary - BJP President Amit Shah -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.