കമ്യൂണിസ്റ്റുകളുടെ വേരറുക്കണമെന്ന് അമിത് ഷാ
text_fieldsതിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിെൻറ വക്താക്കളായ കമ്യൂണിസ്റ്റുകളെ കേരള മണ്ണില്‍നിന്ന് വേരോടെ പിഴുതെറിയണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി പ്രവര്‍ത്തകര്‍ വീഴ്ത്തിയ ചോരക്ക് എങ്കിലേ സമാധാനമാകൂ. ത്രിപുരയിലും ബംഗാളിലും ഇതു സാധ്യമായി, കേരളത്തിലും അസാധ്യമല്ല. തെക്കന്‍ ജില്ലകളിലെ ആറ് പാര്‍ലമെൻറ് മണ്ഡലങ്ങളിലെ ബൂത്ത് ഭാരവാഹികളുടെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശയത്തിെൻറയോ ആദര്ശത്തിേൻറയോ പേരിലുള്ള കൊലപാതകമല്ല കേരളത്തില്‍ നടക്കുന്നത്, സര്‍ക്കാര്‍ പിന്തുണയോടെയുള്ള ക്രൂരതയാണ്. അതിന് മുഖ്യമന്ത്രി മറുപടി പറയണം. ഇവിടത്തെ കൊലപാതക രാഷ്ട്രീയത്തോട് ബി.ജെ.പി പ്രതികരിച്ചത് ജനാധിപത്യ മാര്‍ഗത്തിലാണ്.
വികസനത്തിലാണ് ബി.ജെ.പി വിശ്വസിക്കുന്നത്. കേരള സര്‍ക്കാറിന് മോദി സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുന്നതും വികസനത്തിനാണ്. എന്നാല്‍, വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിനാകുന്നില്ല. എയിംസും ഐ.ഐ.ടിയും കോച്ച് ഫാക്ടറിയുമൊക്കെ യാഥാർഥ്യമാകാത്തത് സംസ്ഥാനം ഭരിച്ചവരുടെ കഴിവുകേടുമൂലമാണ്. ദേശീയപാത വികസനം ഇഴയുന്നതും രാഷ്ട്രീയ കാരണം കൊണ്ടുതന്നെ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകരാഷ്ട്രങ്ങളില്‍ ലഭിക്കുന്ന സ്വീകരണം ഭാരതത്തിലെ 130 കോടി ജനങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യതയാണ്. നേതാക്കളുടെ വ്യക്തി പ്രഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമല്ല ബി.ജെ.പി. ഇടത് വലത് മുന്നണികളെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.