തൃശൂര്‍: കുമ്മനം രാജശേഖരൻ പ്രസിഡൻറായ ശേഷം പാർട്ടിക്കും പ്രവർത്തകർക്കും പൊതുസമൂഹത്തിൽ അവമതിപ്പാണുണ്ടായതെന്നും പാർട്ടിയിൽ അഴിമതി വർധിച്ചുവെന്നും തുറന്നടിച്ച് കൊണ്ട് ഇന്നലെ നടന്ന ബി.ജെ.പി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഒൗദ്യോഗിക നേതൃത്വത്തെ മുരളീധ വിഭാഗം മുൾമുനയിൽ നിർത്തി. കുമ്മനത്തെ അനുകൂലിക്കുന്നവരും വി. മുരളീധരൻ വിഭാഗവും ചേരിതിരിഞ്ഞ് കൊമ്പുകോർത്ത യോഗത്തിൽ ആദ്യന്തം കനത്ത പിരിമുറുക്കമായിരുന്നു. യോഗത്തിലുണ്ടായ വാക്പോരിെൻറ ശൈലി േകഡർ പാർട്ടി എന്ന ബി.ജെ.പിയുടെ അവകാശവാദത്തിനേറ്റ ആഘാതമായി. മെഡിക്കൽ കോളജ് കോഴ ആരോപണത്തിെൻറ ചുവട് പിടിച്ചായിരുന്നു കുമ്മനത്തിന് നേരെയുള്ള ആക്രമണം.
മെഡിക്കൽ കോഴ ആരോപണത്തിലെ അവസാന കണ്ണിയാണ് രാജേഷെന്നും നടപടി രാജേഷിൽ മാത്രം ഒതുക്കരുതെന്നും കൃഷ്ണദാസ് വിഭാഗവും വിമർശനമുന്നയിച്ചു. മെഡിക്കൽ കോഴ ആരോപണം സ്ഥിരീകരിച്ച പാർട്ടിതല അന്വേഷണ റിപ്പോർട്ടും റിപ്പോർട്ട് തിരുത്തലും യോഗത്തിൽ ചർച്ചയായി. നേതാക്കളെക്കുറിച്ച് പുറത്തുവന്ന കാര്യങ്ങൾ ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ചുള്ള പ്രതീക്ഷക്ക് മങ്ങലേൽപിച്ചുവെന്നാണ് മുരളീധരൻ വിഭാഗത്തിെൻറ വിമർശനം. മെഡിക്കൽ കോഴ അന്വേഷണ റിപ്പോർട്ട് ചോർന്നതും മാധ്യമങ്ങൾക്ക് വിവരങ്ങൾ ലഭിക്കാനിടയായതും ഭാരവാഹി യോഗത്തിൽ മുരളീധര വിഭാഗം ഉന്നയിച്ചു. ദേശീയ അധ്യക്ഷൻ അമിത്ഷാ നിർദേശിച്ച സംസ്ഥാന നേതാക്കൾ മണ്ഡലം തലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കണമെന്ന നിർദേശം പാലിക്കാതിരുന്നതും ചർച്ചയായി.
യോഗത്തിന് ശേഷം കുമ്മനം രാജശേഖരന് പകരം സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കാൻ വി. മുരളീധരനെയാണ് നിയോഗിച്ചത്. മെഡിക്കൽ കോഴ ആരോപണത്തെത്തുടർന്ന് അന്വേഷണ റിപ്പോർട്ട് ചോർന്നതും അതിെൻറ പേരിൽ പാർട്ടി കൈക്കൊണ്ട നടപടിയും ന്യായീകരിക്കുന്നതിനു പകരം അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുരളീധരൻ അർഥഗർഭമായ മൗനം പാലിച്ചു. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ അസംതൃപ്തിയോടെയാണ് അദ്ദേഹം പ്രതികരിച്ചത്. അണികളെ ബി.ജെ.പിക്കെതിരെ തിരിച്ചുവിടാൻ പിന്നില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിെൻറ ആസൂത്രിത ശ്രമങ്ങളുണ്ടെന്നും മുരളീധരന് ആരോപിച്ചു.
കുമ്മനം നയിക്കുന്ന പ്രചാരണ യാത്ര സെപ്റ്റംബര്‍ ഏഴ് മുതല്‍ 23വരെ നടത്താൻ സംസ്ഥാന സമിതി തീരുമാനിച്ചു. സി.പി.എമ്മിെൻറ ആക്രമണ രാഷ്ട്രീയവും ഇടതു സര്‍ക്കാറിെൻറ ഫാഷിസ്റ്റ് പ്രവര്‍ത്തന ശൈലിയും പൊതുജനമധ്യത്തില്‍ തുറന്നുകാണിക്കാനാണ് യാത്രയെന്ന് യാത്ര കോഒാഡിനേറ്റര്‍ വി. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 26ന് തുടങ്ങാൻ തീരുമാനിച്ചിരുന്ന ജാഥയാണ് മെഡിക്കൽ കോഴ ആരോപണത്തിൽ കുടുങ്ങിയതിനെ തുടർന്ന് സെപ്റ്റംബറിലേക്ക് നീട്ടിയത്. ദേശീയ അധ്യക്ഷന്‍ അമിത്ഷാ, ബി.ജെ.പി കേന്ദ്ര നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ യാത്രയില്‍ അണിനിരക്കും. സി.പി.എം ആക്രമണത്തെത്തുടര്‍ന്ന് അഭയാര്‍ഥി ക്യാമ്പ് തുറക്കേണ്ടിവന്ന പയ്യന്നൂരില്‍നിന്ന് യാത്ര തുടങ്ങും. 23ന് തിരുവനന്തപുരത്ത് സമാപിക്കും.
ബി.ജെ.പി സംസ്ഥാന നേതൃയോഗം ഇന്നലെ തൃശൂരില്‍ ചേര്‍ന്ന യാത്രയുടെ വിശദമായ രൂപരേഖ തയാറാക്കി. എം.ടി. രമേശ്, കെ. സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന് എന്നിവരാണ് ജോയൻറ് കോഒാഡിനേറ്റര്‍മാര്‍, പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രന് എന്നിവര്‍ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളുമായുള്ളതാണ് ജാഥ. മെഡിക്കൽ കോഴ ആരോപണം സംബന്ധിച്ച ചോദ്യങ്ങളോട് ‘നോ കമൻറ്സ്’ എന്നായിരുന്നു മുരളീധരൻ പ്രതികരിച്ചത്. ആർ.എസ്.എസ് സംസ്ഥാന ബൈഠക്കിൽ പങ്കെടുക്കാൻ എത്തിയ സർസംഘചാലക് മോഹൻ ഭാഗവതുമായി തിങ്കളാഴ്ച രാവിലെ പാലക്കാട്ട് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നേതാക്കൾ സംസ്ഥാന കമ്മിറ്റി യോഗത്തിന് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.