തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി അഡ്വ. പി.എസ്. ശ്രീധരന് പിള്ള ചുമതലയേറ്റു. വൈകുന്നേരം 3.30ന് സംസ്ഥാന ഓഫിസിലെത്തിയ ശ്രീധരന് പിള്ളയെ ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, പി.എസ്.പി സംസ്ഥാന പ്രസിഡൻറ് കെ.കെ. പൊന്നപ്പന്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് കണ്ണാട്ട്, ബി.ജെ.പി നേതാക്കളായ എ.എന്‍. രാധാകൃഷ്ണന്, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, കെ. സുരേന്ദ്രന്, പി.എം. വേലായുധന്, ഡോ. പി.പി. വാവ, അഡ്വ. ജെ.ആര്. പത്മകുമാര്‍, കെ. രാമന്‍പിള്ള, സി. ശിവന്‍കുട്ടി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ് പ്രകാശ്ബാബു, മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡൻറ് രേണു സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന്, കെ.ജി. മാരാരുടെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഒ. രാജഗോപാല്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചുമതലയേറ്റെടുത്തു. കേരളത്തിലെ സ്റ്റാലിനിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. കേരളത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ടായി അവര്‍ എന്‍.ഡി.എയുടെ ഭാഗമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയ പിള്ളക്ക് പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.